സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ വിരമിച്ചു

ലണ്ടന്‍| VISHNU.NL| Last Modified ശനി, 9 ഓഗസ്റ്റ് 2014 (10:48 IST)
രാജ്യത്തിനുവേണ്ടിയുള്ള 12 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിന് അന്ത്യം കുറിക്കുന്നതായി ആഫ്രിക്കന്‍ ടീം ഐവറികോസ്റ്റിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ. വെള്ളിയാഴ്ചയാണ് 36-കാരനായ ദ്രോഗ്ബ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമെന്ന് ദ്രോഗ്ബ പറഞ്ഞു. ഇത്തവണ കഴിഞ്ഞ പ്രാവശ്യത്ത്യേപ്പോലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുമ്പ് ചെല്‍സിക്കുവേണ്ടി കളത്തിലിറങ്ങുമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

ബ്രസീലിലടക്കം ഐവറിക്കുവേണ്ടി മൂന്ന് ലോകകപ്പുകളില്‍ കുപ്പായമണിഞ്ഞ ദ്രോഗ്ബ 103 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് 65 ഗോളുകളും നേടിയാണ് കളംവിടുന്നത്. ആഫ്രിക്കന്‍ കപ്പിലെ രണ്ട് ടൂര്‍ണമെന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഐവറിയുടെ എക്കാലത്തെയും ടോപ്പ് സ്‌കോററും ദ്രോഗ്ബയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :