ഉന്നം തെറ്റാതെ ദീപിക മുന്നോട്ട്

Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (14:38 IST)
പോളണ്ടിലെ വ്രോക്ലോയില്‍ നടക്കുന്ന അമ്പെയ്ത്ത് ലോകഗ്രൂപ്പ് സ്റ്റേജ് നാലിലെ റീകര്‍വ് യോഗ്യതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം ദീപികാകുമാരി ഒന്നാംസ്ഥാനത്ത്. മുന്‍ ലോക ഒന്നാം സ്ഥാനക്കാരിയായിരുന്നു ദീപിക. നിലവില്‍ ലോകറാങ്കിങില്‍ താരം പത്തൊമ്പതാം സ്ഥാനത്താണ്.

454 ഷൂട്ട് നേടിയാണ് വനിതാവിഭാഗം റീകര്‍വ് റാങ്കിങ് റൗണ്ടില്‍ മുന്നിലെത്തിയത്. എന്നാല്‍ ദീപികയുടെ ടീമംഗങ്ങളായ ലക്ഷ്മി റാണി മാജിക്കും ലെയ്ഷ്‌റാം ബൊംബെയ്!ലാ ദേവിക്കും യഥാക്രമം ഒമ്പത്, 20 എന്നീ സ്ഥാനങ്ങളിലെ എത്താനായുള്ളു. ഇതേത്തുടര്‍ന്ന് ടീമിനത്തില്‍ 1,319 പോയന്റ് നേടിയ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. ചൈനയാണ്(1339) ഒന്നാമത്.

അതേ സമയം മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ പുരുഷ ടീം ഒന്നാംസ്ഥാനത്തെത്തി. പുരുഷ വിഭാഗത്തില്‍ അഞ്ചാംസ്ഥാനത്തെത്തിയ തരുണ്‍ദീപ് റായി, ജയന്ത് താലൂക്ദാര്‍(ഏഴ്), അഥാനു ദാസ്(എട്ട്) എന്നിവരുടെ മികച്ച പ്രകടനത്തോടെ ഇന്ത്യ 1,339 പോയന്റ് നേടി ഒന്നാംസ്ഥാനത്താണ്. യു.എസ്.എ.(1335) രണ്ടാമതും, ഇറ്റലി(1329) മൂന്നാമതുമാണ്.

മിക്‌സഡ് വിഭാഗത്തില്‍ റായി-ദീപിക ജോഡി ഒന്നാംസ്ഥാനത്ത് എത്തി. റീകര്‍വ്, കോംപൗണ്ട് വിഭാഗങ്ങളുടെ ഒഴിവാക്കല്‍ റൗണ്ട് വ്യാഴാഴ്ച നടക്കും. ഫൈനല്‍ മത്സരങ്ങള്‍ ഈയാഴ്ച അവസാനമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :