ഫേസ്ബുക്കില്‍ 10കോടി ലൈക്കും 10കോടി സുഹൃത്തുക്കളുമായി ക്രിസ്റ്റ്യാനോ റെക്കോഡിട്ടു

പോര്‍ച്ചുഗല്‍| jibin| Last Updated: വ്യാഴം, 16 ഒക്‌ടോബര്‍ 2014 (16:44 IST)
പോര്‍ച്ചുഗല്‍ നായകനും റയല്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു അപൂര്‍വ്വ റെക്കോഡിന് ഉടമയായിരിക്കുകയാണ്. ഇത്തവണ താരം ചരിത്രം കുറിച്ചത് ഫുട്ബോള്‍ മൈതാനത്തല്ല മറിച്ച് ഫേസ്‌ബുക്കിലാണെന്നു മാത്രം. ഫേസ്ബുക്കില്‍ 10 കോടി ലൈക്കാണ് ക്രിസ്റ്റ്യാനോ കുറച്ചു സമയങ്ങള്‍ കൊണ്ട് നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കായിക താരവുമാണ് ഇദ്ദേഹം.

കൂടാതെ ഫേസ്‌ബുക്കില്‍ 10 കോടി സുഹൃത്തുക്കളും ക്രിസ്റ്റ്യാനോയ്ക്ക് ഉണ്ട്. ഫുട്‌ബോള്‍ മാത്രമല്ല, സ്വകാര്യജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളും ക്രിസ്റ്റിയാനോ ഫേസ്ബുക്കില്‍ പങ്കുവെക്കാറുണ്ട്. ഇതാണ് ആരാധകര്‍ പോര്‍ച്ചുഗീസ് താരത്തെ പിന്തുടരാന്‍ കാരണമായത്. 2009 ലാണ് അദ്ദേഹം ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന യൂറോകപ്പ് യോഗ്യത മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ മികവിലാണ് പോര്‍ച്ചുഗല്‍ ജയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :