കോമണ്‍വെല്‍ത്ത്: ഇന്ത്യ മെഡല്‍വേട്ട തുടരുന്നു

 കോമണ്‍വെല്‍ത്ത് , ഇന്ത്യ , സതീഷ് ശിവലിംഗം
ഗ്ലാസ്‌ഗോ| jibin| Last Modified തിങ്കള്‍, 28 ജൂലൈ 2014 (17:37 IST)
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ഭാരോദ്വഹകര്‍ മെഡല്‍വേട്ട തുടരുന്നു. പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും.

രണ്ടു തവണയായി 328 കിലോഗ്രാം ഉയര്‍ത്തി (149+179)ഗെയിംസ് റെക്കോര്‍ഡോടെയാണ് സതീഷ് ശിവലിംഗം സ്വര്‍ണം നേടിയത്. 22-കാരനായ സതീഷിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസാണിത്.

രവി കട്ടുലു 317 കിലോഗ്രാം ഉയര്‍ത്തി (142+175) വെള്ളി നേടി. ഓസ്‌ട്രേലിയക്കാരന്‍ ഫ്രാന്‍കോയിസ് ഇത്തൊഡിക്കാണ് വെങ്കലം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :