ഇന്ത്യ സ്വര്‍ണ്ണവേട്ട തുടരുന്നു

ഗ്ലാസ്‌ഗോ| Last Modified ഞായര്‍, 27 ജൂലൈ 2014 (13:04 IST)
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചായി. ഇത്തവണയും ഷൂട്ടര്‍മാര്‍ രാജ്യത്തിന്റെ അഭിമാനം കാത്തു. മൂന്നം ദിനമായ ഇന്നലെ വനിതകളുടെ ഷൂട്ടിങ്ങില്‍ അപുര്‍വി ചന്ദേലയും റാഹി സര്‍ണോബാത്തുമാണ് സ്വര്‍ണ മെഡലുകള്‍ നേടിയത്.

ജയ്പുരില്‍നിന്നുള്ള 21കാരിയായ അപുര്‍വി 10 മീറ്റര്‍ എയര്‍ റൈഫിളില്‍ 206.7 പോയന്റ് നേടിയാണ് സ്വര്‍ണമണിഞ്ഞത്. ഇന്ത്യയുടെതന്നെ അയോണികാ പോള്‍ 204.9 പോയന്റോടെ വെള്ളിയും നേടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളിലാണ് റാഹി സ്വര്‍ണം നേടിയത്. ഈയിനത്തില്‍ ഇന്ത്യയുടെ അനിസാ സയിദിനാണ് വെള്ളി.

കൂടാതെ ഷൂട്ടിങ്ങിലെ 3 വെള്ളിയും 78 കിലോ വിഭാഗം ജൂഡോയില്‍ രജീന്ദര്‍ കൗറിന്റെ വെങ്കലവും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി.

അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കം കുറിക്കും. 9 മലയാളികളടക്കം 32 അംഗ സംഘത്തെ അണിനിരത്തുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ നടന്ന കഴിഞ്ഞ ഗെയിംസിലെ പ്രകടനത്തിന് (രണ്ടു സ്വര്‍ണമടക്കം 12 മെഡല്‍) അടുത്തെത്താന്‍ ഇക്കുറി ഇന്ത്യക്ക് കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഡിസ്‌കസ് താരങ്ങളായ കൃഷ്ണ പൂണിയ, സീമ പൂണിയ, വികാസ് ഗൗഡ എന്നിവരിലാണ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :