ക്രിസ്ത്യാനോ റൊണാള്‍ഡോയ്‌ക്ക് കരിയറിലെ അഞ്ഞൂറാം ഗോള്‍

JOYS JOY| Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (09:27 IST)
പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്‌ക്ക് കരിയറില്‍ നിര്‍ണ്ണായകമായ നേട്ടം. യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലാണ് ക്രിസ്ത്യാനോ തന്റെ കരിയറിലെ അഞ്ഞൂറാം ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ, റയല്‍ മാഡ്രിഡിനായി ഏറ്റവും കൂടുതല്‍ ഗോളടിച്ച റൗളിന്റെ റെക്കോര്‍ഡിനൊപ്പം എത്തി റോണാള്‍ഡോ.

ഗോള്‍ നേട്ടത്തോടെ റയലില്‍ റൊണാള്‍ഡോയുടെ ഗോള്‍സമ്പാദ്യം 322 ആയി. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ ജയിച്ചു.തുടര്‍ച്ചയായ രണ്ടാം ജയം നേടിയ റയലിന്റെ അടുത്ത എതിരാളികള്‍ പി എസ് ജിയാണ്.

അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജര്‍മ്മന്‍ ടീമായ വൂള്‍ഫ്‌സ്ബര്‍ഗിനെ തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി ഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :