ബാഴ്സലോണയ്ക്ക് വീണ്ടും തോല്‍‌വി

ഫിറെൻസെ| VISHNU N L| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (09:54 IST)
ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഫിയോറന്റിന ബാഴ്സലോണയെ അട്ടിമറിച്ചു. മെസിയും സുവാരസും ഇല്ലാതെയിറങ്ങിയ ബാഴ്സയെ 2-1നാണ് ഫിയോറന്റിന അട്ടിമറിച്ചത്. ഇരട്ടഗോൾ നേടിയ ഫെഡറി ക്കോബർണാഡഷിയാണ് ഫിയോറന്റീനയുടെ വിജയശില്പി.

ലൂയിസ് സുവാരസാണ് ബാഴ്സ ലോണയുടെ ആശ്വാസഗോൾ നേടിയത്. കളിയുടെ ആദ്യപകുതിയുടെ ആദ്യ മിനിട്ടുകളിൽ തന്നെ എല്ലാ ഗോളുകളും പിറന്നു. 4, 12 മിനിട്ടുകളിലായിരുന്നു ബർനാഡഷിയുടെ ഗോളുകൾ പിറന്നത്. 17-ാം മിനിട്ടിലാണ് സുവാരസ് ബാഴ്സയ്ക്കായി ഫിയോറന്റീനയുടെ വല ചലിപ്പിച്ചത്. പുതിയ സീസൺ തുടങ്ങുന്നതിന് മുൻപുള്ള സൗഹൃദ മത്സരങ്ങളിൽ ബാഴ്സയുടെ മൂന്നാം തോൽവിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :