സൌരവ് ഘോഷാലിലൂടെ ഇന്ത്യയ്ക്ക് വെള്ളി

  ഏഷ്യന്‍ ഗെയിംസ് , ഇഞ്ചിയോണ്‍ , സൌരവ് ഘോഷാല്‍ , സ്ക്വാഷ്
ഇഞ്ചിയോള്‍| jibin| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (12:01 IST)
കുവൈത്തിന്റെ അബ്ദുല്ല അല്‍മെസയാനോട് പരാജയപ്പെട്ട് ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യയുടെ സൌരവ് ഘോഷാല്‍ വെള്ളി മെഡലിന് അര്‍ഹനായി. ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ നേട്ടമാണിത്.

കളിയുടെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ സൌരവ് ഘോഷാല്‍ പിന്നീട് പുറകോട്ട് പോവുകയായിരുന്നു. ആദ്യ രണ്ടു സെറ്റുകള്‍ക്ക് മുന്നിട്ടു നിന്നിരുന്നെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ പരാജയപ്പെട്ടതാണ് ഇന്ത്യന്‍ താരത്തിന് വിനയായത്.

സെമിയില്‍ മലേഷ്യയുടെ ബെങ് ഹീ ഓങ്ങിനെ 11-9, 11-14, 15നു തോല്‍പ്പിച്ചാണ് സൌരവ് ഫൈനലില്‍ ഇടം നേടിയത്. ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സൌരവ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :