ഏഷ്യൻ ഗെയിംസ്: ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് മെഡൽ

 ഏഷ്യൻ ഗെയിംസ് , ഇന്ത്യ , വെങ്കല മെഡൽ , ഇഞ്ചിയോൺ
ഇഞ്ചിയോൺ| jibin| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (10:25 IST)
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് ഇന്ന് ഒരു കൂടി. രാവിലെ നടന്ന വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലെ ടീമിനത്തിലാണ് മെഡൽ ലഭിച്ചത്.

ഹീന സിദ്ധു, അനീസ സയിദ്, രാഹി സർണോബത്ത് എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടിയത്. ഈയിനത്തിൽ രാഹി സർണോബത്ത് വ്യക്തിഗത വിഭാഗത്തിൽ ഫൈനൽ റൗണ്ടിലെത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമായി.

ടീമിനത്തിൽ ആദ്യ ദിനത്തിലെ സ്വർണമെഡൽ ജേതാവ് ജിത്തു റായി അടങ്ങുന്ന സംഘം നേടിയ വെങ്കലമാണ് ഇന്ത്യയ്ക്ക് ഇന്നലെ ആശ്വാസമായത്. ആദ്യ ദിനം ഒരു സ്വർണവും രണ്ടു വെങ്കലവും നേടിയ ഇന്ത്യയ്ക്ക് ഇന്നലെ ഒരു വെങ്കലം മാത്രമാണ് നേടാനായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :