അമ്പെയ്ത്തിലൂടെ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം

ഏഷ്യൻ ഗെയിംസ് , ഇഞ്ചിയോൺ , ഇന്ത്യ , ദക്ഷിണ കൊറിയ
ഇഞ്ചിയോൺ| jibin| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (09:44 IST)
അമ്പെയ്ത്തിലൂടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ അമ്പെയ്ത്ത് കോംപൗണ്ട്‌ വിഭാഗം ടീമിനിലത്തിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം. ദക്ഷിണ കൊറിയൻ ടീമിനെ 225നെതിരെ 227 പോയിന്റിനാണ് പരാജയപ്പെടുത്തിയത്.

ഫൈനലിൽ രജത് ചൗഹാൻ, സന്ദീപ് കുമാർ, അഭിഷേക് വർമ എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീമാണ് സ്വർണമണിഞ്ഞത്. ഈ വിഭാഗത്തില്‍ തന്നെ ഇന്ത്യന്‍ വനിതകളും വെങ്കലം നേടി. ഇറാനെ തോല്‍പ്പിച്ചാണ് കോംപൗണ്ട്‌ വിഭാഗത്തിൽ തൃഷാ ദേബ്‌, പുർവഷ ഷെൻഡെ, സുരേഖ ജ്യോതി എന്നിവർ ഉൾപ്പെട്ട ടീം മെഡൽ നേടിയത്‌. സ്കോർ: 224-217. ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :