അമ്പെയ്‌ത്തിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി

ജക്കാർത്ത, ചൊവ്വ, 28 ഓഗസ്റ്റ് 2018 (12:18 IST)

ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തിൽ ഇന്ത്യയുടെ ആദ്യ നേട്ടം അമ്പെയ്ത്തില്‍ നിന്ന്. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ മുസ്‌കാന്‍ കിറാർ‍, മധുമിത കുമാരി, സുരേഖ ജ്യോതി വെന്നാം എന്നിവരടങ്ങിയ വനിതകളാണ് ഇന്ത്യയ്‌ക്കായി വെള്ളി നേടിയത്.
 
ഫൈനലില്‍ ദക്ഷിണ കൊറിയയോട് 231-228ന് ഇന്ത്യ തോല്‍ക്കുകയായിരുന്നു. ആദ്യ എൻഡിൽ ഇന്ത്യ മുന്നിലായിരുന്നെങ്കിലും രണ്ടാം എൻഡിൽ കൊറിയ ഒപ്പം എത്തി. മൂന്നാം എൻഡിൽ വീണ്ടും ഇന്ത്യയും കൊറിയയും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന എൻഡിൽ ദക്ഷിണകൊറിയ 58 പോയിന്റ് നേടിയപ്പോൾ, ഇന്ത്യയ്ക്ക് 55 പോയിന്റേ നേടാനായുള്ളൂ.
 
ഇതോടെ കൊറിയ സ്വർണ്ണത്തിലേക്കു കുതിച്ചുകയറി. ഇതേ ഇനത്തിൽ പുരുഷ വിഭാഗമാണ് ഇനി കൊറിയയോട് മത്സരിക്കാനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഏഷ്യൻ ഗെയിംസ്; സ്വർണ പ്രതീക്ഷയുമായി പി വി സിന്ധു ഇന്നിറങ്ങും

ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തിൽ ഇന്ത്യയുടെ നേട്ടം ഏതിലൊക്കെ ആയിരിക്കുമെന്നറിയാണ് ഇനി ...

news

പി വി സിന്ധു ചരിത്രം കുറിച്ചു, സ്വര്‍ണപ്രതീക്ഷയായി ഫൈനലില്‍

ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. ...

news

ഏഷ്യന്‍ ഗെയിംസ്: സൈനയ്ക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം. ...

news

ഏഷ്യന്‍ ഗെയിംസ്: സൈനയും സിന്ധുവും മെഡല്‍ ഉറപ്പാക്കി

ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവും സൈന ...

Widgets Magazine