ഏഷ്യന്‍ ഗെയിംസ്: മെഡല്‍ സ്വീകരിക്കാതെ സരിത ദേവി പ്രതിഷേധിച്ചു

ഇഞ്ചോണ്‍| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (13:37 IST)
മെഡല്‍ദാന ചടങ്ങില്‍ ഇന്ത്യയുടെ സരിത ദേവിയുടെ പ്രതിഷേധം. ഏഷ്യന്‍ ഗെയിംസില്‍ ബോക്സിങ്ങിലെ വനിതകളുടെ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ ലഭിച്ച വെങ്കല മെഡല്‍ സ്വീകരിക്കാതെയാണ് സരിത പ്രതിഷേധിച്ചത്.

ചടങ്ങില്‍ പോട്ടിക്കരഞ്ഞുകൊണ്ടാണ് സരിത പങ്കെടുത്തത്.
മെഡല്‍ കൈയില്‍ സ്വീകരിച്ച ശേഷം വെള്ളി മെഡല്‍ നേടിയ ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കിന്റെ കഴുത്തില്‍ സരിത മെഡല്‍ അണിയിക്കുകയായിരുന്നു.

സരിതാദേവി ജയിച്ചെന്നു കാണികള്‍ മുഴുവന്‍ കരുതിയ മല്‍സരം ആതിഥേയരായ ദക്ഷിണ കൊറിയയുടെ താരം പാര്‍ക്ക് ജീനയ്ക്കു വേണ്ടി വിധികര്‍ത്താക്കള്‍ വളച്ചൊടിച്ചെന്നാണ് ഇന്ത്യയുടെ ആരോപിച്ചിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അപ്പീല്‍ തള്ളിയിരുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :