പി വി സിന്ധു ചരിത്രം കുറിച്ചു, സ്വര്‍ണപ്രതീക്ഷയായി ഫൈനലില്‍

ജക്കാര്‍ത്ത, തിങ്കള്‍, 27 ഓഗസ്റ്റ് 2018 (15:00 IST)

Badminton, Saina Nehwal, Tai Tzu Ying, P V Sindhu, Asian Games, ഏഷ്യന്‍ ഗെയിംസ്, സിന്ധു, സൈന

ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. ജപ്പാന്‍ താരം അകാനെ യെമാഗുച്ചിയാണ് സെമിയില്‍ സിന്ധു പരാജയപ്പെടുത്തിയത്.
 
ഒന്നിനെതിരെ രണ്ടുസെറ്റുകള്‍ക്കാണ് യമാഗുച്ചിയെ സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍: 21-17, 15-21, 21-10.
 
ഒരു ഇന്ത്യന്‍ താരം ബാഡ്മിന്‍റന്‍ ഫൈനലില്‍ എത്തുന്നത് ഏഷ്യന്‍ ഗെയിംസിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. തായ്‌പേയിയുടെ തായ് സൂയിങ് ആണ് ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ സിന്ധുവിന്‍റെ എതിരാളി.
 
എന്നാല്‍, സിന്ധുവിനൊപ്പം സെമിഫൈനലില്‍ കടന്ന ഇന്ത്യയുടെ നേവാളിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തായ് സൂയിങിനോട് സൈന പരാജയപ്പെടുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍‌വിയടഞ്ഞത്. സ്കോര്‍: 17-21, 14-21.
 
കഴിഞ്ഞ 36 വര്‍ഷത്തിനിടെ ബാഡ്മിന്‍റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലുകളാണ് ഇവ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഏഷ്യന്‍ ഗെയിംസ്: സൈനയ്ക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം. ...

news

ഏഷ്യന്‍ ഗെയിംസ്: സൈനയും സിന്ധുവും മെഡല്‍ ഉറപ്പാക്കി

ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവും സൈന ...

news

ബാഡ്മിന്റണിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; സൈനയ്‌ക്ക് പിന്നാലെ സിന്ധുവും സെമിയിൽ

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ പുതുചരിത്രമെഴുതി വനിതാ സിംഗിൾസിൽ ഇന്ത്യൻ താരമായ സൈന ...

news

അശ്വാഭ്യാസത്തില്‍ ഇരട്ട വെള്ളി; ഏഴ് സ്വർണ്ണവും ഏഴു വെള്ളിയും 17 വെങ്കലവുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്ത്

പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി മെഡല്‍. ...

Widgets Magazine