അവസാന സെക്കന്‍‌ഡില്‍ സ്വര്‍ണം മന്‍ജിതിന്; ജിന്‍സണ് വെള്ളി - ഇന്ത്യക്ക് ഇരട്ടി മധുരം

ജക്കാർത്ത, ചൊവ്വ, 28 ഓഗസ്റ്റ് 2018 (19:16 IST)

 asian games , ഏഷ്യൻ ഗെയിംസ് , മന്‍ജിത് സിംഗ് , ജിന്‍സണ്‍ ജോണ്‍സണ്‍ , നീരജ് ചോപ്ര, ഹിമ ദാസ്

ഇരട്ടി മധുരം പകര്‍ന്ന് ഏഷ്യൻ ഗെയിംസിന്റെ പുരുഷവിഭാഗം 800 മീറ്ററിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്. മന്‍ജിത് സിംഗ് സ്വര്‍ണമണിഞ്ഞപ്പോള്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി കൈപ്പിടിയിലൊതുക്കി.

മന്‍ജിത് 1:46:15 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജീന്‍സണിന്‍റെ സമയം.

ഒരു ഘട്ടത്തില്‍ ജിന്‍സണ്‍ ഒന്നാമത് എത്തുമെന്ന് തോന്നിച്ചെങ്കിലും അവസാന സെക്കന്‍ഡില്‍ മന്‍ജിത് അപ്രതീക്ഷിത കുതിപ്പ് നടത്തുകയായിരുന്നു.

അത്‌ലറ്റിക്‍സില്‍ മൂന്നാം സ്വര്‍ണമാണ് മന്‍ജിതിലൂടെ ഇന്ത്യ സ്വന്തമാക്കിയത്. നീരജ് ചോപ്ര, ഹിമ ദാസ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണമണിഞ്ഞത്. 9 സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടെ 47 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

വമ്പന്‍ ഫൈനലുകളിലെ തുടര്‍ച്ചയായ തോല്‍‌വികള്‍; സിന്ധുവിന് ഉപദേശവുമായി മാരിന്‍ രംഗത്ത്

വമ്പന്‍ ഫൈനലുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പിവി സുന്ധുവിന് പിന്തുണയുമായി കരോളിനാ ...

news

ഇത് ചരിത്രം; ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ സിന്ധുവിന് വെള്ളി

ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തിൽ നടന്ന ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ ...

news

അമ്പെയ്‌ത്തിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി

ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തിൽ ഇന്ത്യയുടെ ആദ്യ നേട്ടം അമ്പെയ്ത്തില്‍ നിന്ന്. ...

news

ഏഷ്യൻ ഗെയിംസ്; സ്വർണ പ്രതീക്ഷയുമായി പി വി സിന്ധു ഇന്നിറങ്ങും

ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തിൽ ഇന്ത്യയുടെ നേട്ടം ഏതിലൊക്കെ ആയിരിക്കുമെന്നറിയാണ് ഇനി ...

Widgets Magazine