യുഎസ് ഓപ്പണ്‍ വനിതാ കിരീടം ആഞ്ചലിക് കെര്‍ബറിന്

ലോക ഒന്നാം നമ്പര്‍ താരമായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് യുഎസ് ഓപ്പണ്‍ വനിതാ കിരീടം.

newyork, us open, Angelique Kerber, Karolina Pliskova ന്യൂയോര്‍ക്ക്, യുഎസ് ഓപ്പണ്‍, ആഞ്ചലിക് കെര്‍ബര്‍, കരോളിന പ്ലിസ്‌കോവ
ന്യൂയോര്‍ക്ക്| സജിത്ത്| Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (10:42 IST)
ലോക ഒന്നാം നമ്പര്‍ താരമായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് യുഎസ് ഓപ്പണ്‍ വനിതാ കിരീടം. ഫൈനലില്‍ പത്താം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് കെര്‍ബര്‍ കീരീടം ചൂടിയത്. സ്‌കോര്‍: 6-3, 4-6, 6-4.

കഴിഞ്ഞ സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം പ്ലിസ്‌കോവക്കൊപ്പമായിരുന്നു അതിന്റെ മധുര പ്രതികാരം കൂടിയായി കെര്‍ബറിന്റെ ഈ കിരീട നേട്ടം. കെര്‍ബറുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടമാണ് ഇത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും കെര്‍ബര്‍സ്വന്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :