വീനസ് വില്യംസിന് അടിതെറ്റി; വിംബിള്‍ഡണില്‍ ആദ്യ കിരീടം ചൂടി മുഗുരുസ

ലണ്ടന്‍, ഞായര്‍, 16 ജൂലൈ 2017 (10:42 IST)

Widgets Magazine
Wimbledon,  Venus Williams,  Garbine Muguruza, വിംബിള്‍ഡണ്‍, ഗാര്‍ബീന്‍ മുഗുരുസ,  വീനസ് വില്യംസ്

വിംബിള്‍ഡണ്‍ വനിതാ വിഭാഗം കിരീടനേട്ടത്തോടെ സ്പാനിഷ് താരം ഗാര്‍ബീന്‍ മുഗുരുസ. ഫൈനലില്‍ മുതിര്‍ന്ന താരമായ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഈ 23കാരി പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് 7-5നും രണ്ടാമത്തെ സെറ്റ് 6-0നുമാ‍ണ് മുഗുരുസ സ്വന്തമാക്കിയത്. 
 
സ്പാനിഷ് താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീട നേട്ടമാണിത്. 2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ മുഗുരിസയുടെ ഗ്രാന്‍സ്ലാം നേട്ടം ഇതോടെ രണ്ടായി ഉയരുകയും ചെയ്തു. ഒമ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടായിരുന്നു വീനസ് സിംഗിള്‍സ് ഫൈനലില്‍ എത്തിയത്.
 
ഫൈനലില്‍ ജയിക്കാന്‍ സാധിച്ചെങ്കില്‍ വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടുന്ന താരം എന്ന ഖ്യാതിയും 37കാരിയായ അമേരിക്കന്‍ താരത്തിന് സ്വന്തമാകുമാ‍യിരുന്നു. 2015 വിംബിള്‍ഡണ്‍ ഫൈനലില്‍ വീനസിന്റെ സഹോദരി സെറീനയോട് മുഗുരിസ തോറ്റിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിംബിള്‍ഡണ്‍ ഗാര്‍ബീന്‍ മുഗുരുസ വീനസ് വില്യംസ് Wimbledon Garbine Muguruza Venus Williams

Widgets Magazine

മറ്റു കളികള്‍

news

കോപ്പലിന് ബൈ; സ്റ്റു​വ​ർ​ട്ട് പി​യേ​ഴ്സ് ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​നാ​കു​മെ​ന്നു റിപ്പോര്‍ട്ട്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി മുന്‍ ഇംഗ്ലീഷ് താരവും പ്രമുഖ ...

news

അ‌ത്‌ലറ്റിക്സിൽ ചൈനയെ മലർത്തിയടിച്ച് ഇന്ത്യയ്ക്ക് കന്നിക്കിരീടം

ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു കന്നിക്കിരീടം. കരുത്തരായ ചൈനയെ ...

news

ഫുട്ബോൾ ലോകകപ്പ് കൊച്ചിയിലേക്ക്; ഇന്ത്യയ്ക്ക് അമേരിക്ക എതിരാളികൾ !

ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് മത്സരം കൊച്ചിയിലേക്ക്. ഐ എസ് ...

news

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷം; ജിങ്കാന്‍ കൊമ്പന്മാര്‍ക്കൊപ്പം തുടരും

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്‍ കൊമ്പന്മാര്‍ക്കൊപ്പം തുടരും. ...

Widgets Magazine