കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് അഭിനവ് ബിന്ദ്ര

ന്യൂഡല്‍ഹി, ശനി, 28 മാര്‍ച്ച് 2015 (09:48 IST)

ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ നിന്ന് ഇന്ത്യ പുറത്തായപ്പോള്‍ ആരാധകര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് ഒളിംപിക് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം. 
 
ഇപ്പോഴത്തെ ആരാധകരുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത് ഇന്ത്യയ്ക്ക് ഒരു കായികസംസ്കാരം ഇല്ലെന്നാണ്. കായികതാല്പര്യമുള്ള ഒരു രാജ്യമാകാന്‍ നാം ഇനിയും ഏറെദൂരം മുന്നോട്ട് പോകണമെന്നും ബിന്ദ്ര ട്വീറ്റ് ചെയ്തു. ടീം ഇന്ത്യ നന്നായി കളിച്ചെന്നും ബിന്ദ്ര പറഞ്ഞു.
 
സെമിഫൈനലില്‍ ഇന്ത്യ തോറ്റതിന് പലരീതിയിലുള്ള പ്രതിഷേധങ്ങള്‍ ആയിരുന്നു ആരാധകരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ചിലര്‍ ടെലിവിഷന്‍ അടിച്ചു പൊട്ടിച്ചപ്പോള്‍ മറ്റു ചിലര്‍ വിരാട് കോലിയുടെ കാമുകി അനുഷ്‌ക ശര്‍മ്മയ്ക്കു മേല്‍ തോല്‍വിയുടെ എല്ലാ ഭാരവും കെട്ടിവെച്ചു. ചില മാധ്യമങ്ങള്‍ വരെ ഇന്ത്യന്‍ ടീമിനെതിരെ രംഗത്തുവന്നിരുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ബ്രസീല്‍ ഫ്രാന്‍സിനെ തകര്‍ത്തു

പാരിസ്: സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ഫ്രാന്‍സിനെ തകര്‍ത്ത് ബ്രസീല്‍. 3-1നാണ് ...

news

ജര്‍മനി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ഓസ്ട്രേലിയക്കെതിരായ സൌഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ തോല്‍വിയില്‍ നിന്ന് ജര്‍മനി കഷ്‌ടിച്ച് ...

news

ബ്രസീല്‍ ഫ്രാന്‍സ് പോരാട്ടം ഇന്ന്

ഫിഫ രാജ്യാന്തര സൌഹൃദ ഫുട്‌ബോളില്‍ ഇന്ന് ബ്രസീലും ഫ്രാന്‍സും നേര്‍ക്കുനേര്‍ എത്തും. ...

news

യൂറോകപ്പ് പടിവാതില്‍ക്കല്‍: പ്രമുഖതാരങ്ങള്‍ക്ക് പരുക്ക്

യോറോകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കൊരുങ്ങുന്ന ടീമുകള്‍ക്ക് ഭീഷണിയായി പരുക്ക് വിടാതെ ...

Widgets Magazine