സെറീന എലൈറ്റ് ക്ലബിലേയ്ക്ക്

PTI
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നാലാം തവണയും സ്വന്തമാക്കാന്‍ സെറീന വില്യംസ് ഇന്നിറങ്ങുന്നു. റഷ്യയുടെ ദിനാറ സഫീനയാണ് സെറീനയുടെ എതിരാളി. 2003, 2005, 2007 വര്‍ഷങ്ങളിലാണ് സെറീന ഇതിന് മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയിട്ടുള്ളത്.

ഇന്ന് വിജയിക്കാനായാല്‍ സെറീനയുടെ മൊത്തം ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ എണ്ണം രണ്ടക്കത്തിലെത്തും. മാത്രമല്ല ലോക റാങ്കിംഗിലെ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം വീണ്ടെടുക്കാനും സെറീനയ്ക്കാവും. ഗ്രാന്‍ഡ് സ്ലാം കിരീ‍ടങ്ങളുടെ എണ്ണത്തില്‍ രണ്ടക്കത്തിലെത്തുന്ന ഏഴാമത്തെ വനിതയാകും സെറീന. മാര്‍ഗരറ്റ് കോര്‍ട്ട്, സ്റ്റെഫി ഗ്രാഫ്, ഹെലന്‍ വില്‍‌സ് മൂഡി, മാര്‍ട്ടിന നവരാറ്റിലോവ, ക്രിസ് ഇവെര്‍ട്ട്, ബില്ലി ജീന്‍ കിംഗ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

മെല്‍ബണ്‍| WEBDUNIA|
എലൈറ്റ് ക്ലബില്‍ അംഗമാവാമെന്ന കാര്യത്തില്‍ സെറീനയ്ക്ക് ആത്മവിശ്വാസമുണ്ട്. അതേസമയം ഇന്നത്തെ മല്‍‌സരത്തില്‍ സെറീനയ്ക്കെതിരെ വിജയിക്കാനാവുമെന്ന വിശ്വാസത്തിലാണ് സഫീന. എങ്കിലും ഇരുവരും തമ്മില്‍ നടന്ന ആറ് മല്‍‌സരങ്ങളില്‍ അഞ്ചിലും വില്യംസിനായിരുന്നു വിജയമെന്നതിനാല്‍ ഇന്നത്തെ മല്‍‌സരത്തിലും സെറീനയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍‌പിക്കപ്പെടുന്നത്. എന്ത് സംഭവിച്ചാലും സെര്‍ബിയയുടെ ജെലെന ദ്യാന്‍‌കോവിച്ചിന് ഇന്നത്തോടെ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുമെന്നുറപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :