സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്

സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണ്ണം പാലക്കാടിന്

പാല| AISWARYA| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (09:29 IST)
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്.
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പിഎന്‍ അജിത്താണ് സ്വര്‍ണം നേടിയത്. അതേസമയം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് വെള്ളി.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം കോതമംഗലം മാര്‍ ബോസിലിലെ അനുമോള്‍ തമ്പി മേളയിലെ രണ്ടാം സ്വര്‍ണ്ണം നേടി. മൂന്നാം സ്വര്‍ണം ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാന്‍ നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ പി. ചാന്ദിനി സ്വര്‍ണം നേടി. മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് പാലായില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ ഏഴുമണിക്കാണ് മേള ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :