സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ താരമായി തങ്ജം സിങ്

അദ്ഭുത ബാലന്റെ ചിറകില്‍ കുതിച്ച് സെന്റ് ജോര്‍ജ് സ്കൂള്‍

പാലാ| AISWARYA| Last Updated: തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (09:32 IST)
വ്യക്തിഗത ഇനങ്ങളിലെ ട്രിപ്പിളിനൊപ്പം റിലേയിലും സ്വര്‍ണം നേടി കായിക മേളയുടെ താരമായി മാറി മണിപ്പൂരില്‍നിന്നുള്ള തങ്ജം സിങ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് തങ്ജം സിങ്. വ്യക്തിഗത ഇനത്തില്‍ മൂന്നിലും സ്വര്‍ണം നേടിയതിനൊപ്പം സ്വര്‍ണ്ണം നേടിയ റിലേ ടീമിലേയും അംഗമാണ് ഈ വിദ്യാര്‍ത്ഥി.

മലയാളം നന്നായി പഠിക്കണം, ബിരുദം വരെ കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും തങ്ജം അലര്‍ട്‌സന്‍ സിങ് പറഞ്ഞു. 100 മൂറ്റര്‍ ഓട്ടം, ലോങ് ജമ്പ്, 80 മീറ്റര്‍ ഹഡില്‍സ് എന്നിവയിലായിരുന്നു തങ്ജം സിങ്
സ്വര്‍ണം നേടിയത്. അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കൊണ്ടുവന്ന് ചില സ്‌കൂളുകള്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്നും ഇത് നല്ല പ്രവണതയല്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :