വീനസ് വില്യംസിന് അടിതെറ്റി; വിംബിള്‍ഡണില്‍ ആദ്യ കിരീടം ചൂടി മുഗുരുസ

വിംബിള്‍ഡണ്‍ കിരീടം മുഗുരുസയ്ക്ക്

Wimbledon,  Venus Williams,  Garbine Muguruza, വിംബിള്‍ഡണ്‍, ഗാര്‍ബീന്‍ മുഗുരുസ,  വീനസ് വില്യംസ്
ലണ്ടന്‍| സജിത്ത്| Last Modified ഞായര്‍, 16 ജൂലൈ 2017 (10:42 IST)
വിംബിള്‍ഡണ്‍ വനിതാ വിഭാഗം കിരീടനേട്ടത്തോടെ സ്പാനിഷ് താരം ഗാര്‍ബീന്‍ മുഗുരുസ. ഫൈനലില്‍ മുതിര്‍ന്ന താരമായ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഈ 23കാരി പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് 7-5നും രണ്ടാമത്തെ സെറ്റ് 6-0നുമാ‍ണ് മുഗുരുസ സ്വന്തമാക്കിയത്.

സ്പാനിഷ് താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീട നേട്ടമാണിത്. 2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ മുഗുരിസയുടെ ഗ്രാന്‍സ്ലാം നേട്ടം ഇതോടെ രണ്ടായി ഉയരുകയും ചെയ്തു. ഒമ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടായിരുന്നു വീനസ് സിംഗിള്‍സ് ഫൈനലില്‍ എത്തിയത്.

ഫൈനലില്‍ ജയിക്കാന്‍ സാധിച്ചെങ്കില്‍ വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടുന്ന താരം എന്ന ഖ്യാതിയും 37കാരിയായ അമേരിക്കന്‍ താരത്തിന് സ്വന്തമാകുമാ‍യിരുന്നു. 2015 വിംബിള്‍ഡണ്‍ ഫൈനലില്‍ വീനസിന്റെ സഹോദരി സെറീനയോട് മുഗുരിസ തോറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :