ഏഷ്യന്‍ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടി മേരികോമിന്റെ അത്യുജ്‌ജ്വല തിരിച്ച് വരവ് !

മുപ്പത്തി നാലാം വയസില്‍ മേരികോമിന്റെ തിരിച്ചുവരവ്‌ അത്യുജ്‌ജ്വലം

ഹോ ചി മിന്‍ സിറ്റി(വിയറ്റ്‌നാം)| Aiswarya| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (11:13 IST)
ബോക്‌സിങ്‌ റിങ്ങില്‍ ഇന്ത്യയുടെ ഉരുക്കു വനിത എംസി മേരികോമിന്റെ തിരിച്ചുവരവ്‌ അത്യുജ്‌ജ്വലം. ഏഷ്യന്‍ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലില്‍ ഉത്തരകൊറിയന്‍ താരത്തെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയാണ്‌ മേരി റിങ്ങില്‍ തിരിച്ചെത്തിയത്‌.

തന്റെ മുപ്പത്തിനാലാം വയസില്‍ ഈ സുവര്‍ണ്ണ ഭാഗ്യം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് മേരി. ഇന്നലെ വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ നടന്ന ചാമ്പ്യന്‍ഷപ്പില്‍ ഉത്തര കൊറിയന്‍ താരം കിം ഹ്യാങ്‌ മിയെയാണ്‌ മേരി തോല്‍പിച്ചത്. ആറാ തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റിങ്ങിലിറങ്ങിയ മേരിയുടെ അഞ്ചാം സ്വര്‍ണമാണിത്‌.

അഞ്ചുതവണയും 51 കിലോഗ്രാം വിഭാഗത്തിലാണ്‌ മേരി മത്സരിച്ചത്‌. ഇതില്‍ നാലുതവണയും സ്വര്‍ണം മേരിക്കൊപ്പം ഇന്ത്യയിലെത്തി. അഞ്ചു തവണ ലോക ചാമ്പ്യനായ താരമാണ്‌ മേരി. ഇന്ത്യയ്‌ക്കു വേണ്ടി 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 51 കിലോഗ്രാം വിഭാഗത്തില്‍ മേരി വെങ്കലം നേടുകയും ചെയ്‌തിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :