സൈനയെ മറികടന്ന്, മാരിനെ തോൽപ്പിച്ച് ലോകത്തിന്റെ നെറുകയിൽ സിന്ധു!

ഇത് അഭി‌മാന നിമിഷം; ലോക രണ്ടാം നമ്പർ താരമായി ഉയർന്ന് പി വി സിന്ധു

aparna shaji| Last Updated: വെള്ളി, 7 ഏപ്രില്‍ 2017 (10:27 IST)
ബാഡ്മിന്റണ്‍ വനിതാ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാമത്. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ സിന്ധു ഇതാദ്യമായാണ് റാങ്കിംഗില്‍ രണ്ടാമതെത്തുന്നത്. തായ്‌വാന്റെ തായ് സു യിങ് ആണ് റാങ്കിംഗില്‍ ഒന്നാമത്.

ഇന്ത്യന്‍ ഓപ്പണ്‍ കിരീടനേട്ടമാണ് സിന്ധുവിന്റെ റാങ്കിംഗില്‍ വന്‍കുതിച്ചു ചാട്ടത്തിന് കാരണമായിരിക്കുന്നത്.
ഇന്ത്യന്‍ ഓപ്പണില്‍ കളിക്കാനെത്തുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു സിന്ധു. ഇന്ത്യന്‍ ഓപ്പണ്‍ ഫൈനലില്‍ റിയോ ഒളിമ്പിക് ചാമ്പ്യന്‍ കരോലിന മാരിനെ തകര്‍ത്താണ് സിന്ധു കിരീടം ചൂടിയത്.

അതേസമയം, 2015ൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന നെഹ്‌വാൾ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :