സമയം ദൈവമാകുമ്പോൾ...

അപർണ| Last Modified ചൊവ്വ, 1 ജനുവരി 2019 (18:00 IST)
ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും കഠിനധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും കഥയുണ്ടാകും. ദൈവ വിശ്വാസവും ഒപ്പം അർപ്പണ മനോഭാവവും ഉണ്ടെങ്കിൽ ഒരാൾക്ക് കാര്യസാധ്യത്തിനായി പരിശ്രമിക്കാന്നും അത് നേടിയെടുക്കാനാകുമെന്നും ആണ് ജ്യോതിഷം പറയുന്നത്.

ജീവിത വിജയം നേടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അവ കൃത്യമായി പാലിക്കുകയും ചെയ്താല്‍ മാത്രം മതി. സമയം ഫലപ്രദമായി വിനിയോഗിക്കാനുള്ള കഴിവാണ് ജീവിതത്തിലെ എല്ലാ വിജയങ്ങളുടെയും അടിത്തറ. ഫലപ്രദമായി സമയം ക്രമീകരിക്കുന്നവരും പാലിക്കുന്നവരുമാണ് ജീവിത വിജയം നേടുന്നവരില്‍ ഭൂരിഭാഗവും.

സമയ പരിപാലനം എന്നാല്‍ 24 മണിക്കൂറും ജോലി ചെയ്യുകയെന്നോ വിശ്രമമില്ലാതെ ലക്ഷ്യത്തിനു വേണ്ടി പ്രയത്‌നിക്കുകയോ ചെയ്യുക എന്നതല്ല. വിശ്രമത്തിനും വിനോദത്തിനുമെല്ലാം സമയം മാറ്റി വച്ച് പ്രധാന ലക്ഷ്യത്തിനായി നീക്കിവെച്ച സമയം കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ കാര്യങ്ങള്‍ക്കായി സമയം ക്രമീകരിക്കുമ്പോള്‍ നമ്മുടെ ലക്ഷ്യത്തിന് മുന്‍ തൂക്കം നല്‍കുകയും അതിന് കൂടുതല്‍ സമയം മാറ്റി വയ്ക്കുകയും വേണമെന്ന് മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :