കൊല്ലവര്‍ഷം 1184 ലെ ഫലം: മേടം

WEBDUNIA|

മേടക്കൂറുകാര്‍ക്ക് പൊതുവേ മെച്ചപ്പെട്ട വര്‍ഷമാണിത്. പ്രധാനമായും വ്യാഴം ഭാഗ്യസ്ഥാനത്താണ് എന്നത് തന്നെ കാര്യം. ശനി അഞ്ചാം ഭാവത്തിലും കേതു നാലിലുമാണുള്ളത്. കര്‍മ്മസ്ഥാനത്താണ് രാഹുവിന്‍റെ നില. ഇക്കൊറുകാര്‍ക്ക് തുലാം മുതല്‍ ധനു ആദ്യം വരെ അത്ര നന്നല്ല.

സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം, രോഗശാന്തി, വിദേശയാത്രയിലെ തടസ്സംമാറ്റം, ഗുരുജന പ്രീതി എന്നിവ ഫലം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ പ്രീതി ലഭിക്കും. വിശിഷ്‌ട സമ്മാനങ്ങള്‍ ലഭിക്കാനും സാധ്യത കാണുന്നു. പൂര്‍വ്വിക സ്വത്തിന്‌ വേണ്ടിയുള്ള കലഹം ഒത്തുതീര്‍പ്പിലാകും.

കാര്‍ഷികരംഗത്ത്‌ ശോഭിക്കും. പൂര്‍വികഭൂമി ലഭിക്കും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനബ്‌ധി. വാഹനം, ധനം എന്നിവ കിട്ടാന്‍ യോഗം. സഹോദരങ്ങളുമായി കലഹത്തിന്‌ യോഗം. ഭൂമി സംബന്‌ധമായി കേസുകളില്‍ വിജയം. നീതിന്യായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രമോഷനും അംഗീകാരവും ഫലം.

മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് ഉത്തമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :