കൊല്ലവര്‍ഷം 1184 ലെ ഫലം : മിഥുനം

WEBDUNIA|

ഇക്കൊല്ലം മിഥുനക്കൂറുകാര്‍ക്ക് വ്യാഴന്‍ ഏഴിലാണുള്ളത്. പൊതുവേ ഗൃഹയോഗം, ധനസമ്പാദനം, കീര്‍ത്തി എന്നിവ ഫലം. സാമ്പത്തികമായി മികച്ച നില കൈവരാനുള്ള സമയമാണിത്. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെറ്റും.

പ്രേമത്തിന്‌ ശക്തമായ തടസ്സം, വിവാദം ഉണ്ടാകല്‍, ദാമ്പത്യജീവിതത്തിലെ കലഹം, തൊഴിലില്‍ അംഗീകാരം, വിദേശയാത്രയ്ക്ക്‌ യോഗം, വിദ്യാരംഗത്ത്‌ ഉയര്‍ച്ച, പൂര്‍വ്വിക ഗൃഹ ലഭ്യത എന്നിവയും ഫലം. അതേ സമയം രോഗങ്ങള്‍ വര്‍ദ്ധിക്കും.

അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. വാഹനലബ്‌ധിക്ക്‌ യോഗം കാണുന്നു. ഔദ്യോഗിക രംഗത്ത് പ്രൊമോഷന്‌ തടസ്സമുണ്ടാകും. ദുഃഖകരമായ അനുഭവങ്ങള്‍ ഉണ്ടാകും. മാതാപിതാക്കള്‍ക്ക്‌ അരിഷ്‌ടത. മത്സരപരീക്ഷകളില്‍ വിജയസാധ്യത എന്നിവയും ഫലം.

മഹാവിഷ്ണുവിനൊപ്പം മഹാഗണപതിക്കും അര്‍ച്ചനയും മറ്റു സദ്കര്‍മ്മങ്ങളും ദോഷനിവാരണത്തിന് ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :