തുളസിച്ചെടി ഉണങ്ങിയാല്‍ കുടുംബത്തില്‍ ദോഷങ്ങളുടെ ‘പെരുമഴ’!

തുളസിച്ചെടി ഉണങ്ങിയാല്‍ കുടുംബത്തില്‍ ദോഷങ്ങളുടെ ‘പെരുമഴ’!

Astrology , astro , thulasi , temple , തുളസി , തുളസിയില , ക്ഷേത്രം , വഴിപാട് , ഭാരതം
jibin| Last Updated: ശനി, 23 ജൂണ്‍ 2018 (13:43 IST)
ഭാരതീയരുടെ ജീ‍വിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും ഒഴിവാക്കാനാകാത്ത ഒന്നാണ്.

ക്ഷേത്രങ്ങളിലേക്കും ജോലി സ്ഥലത്തേക്കും പോകുമ്പോള്‍ മുടിയില്‍ തുളസിയില ചൂടുന്നവരാണ് മിക്ക സ്‌ത്രീകളും. ഇതുവഴി ഐശ്വര്യവും സ്‌ത്രീത്വവും വര്‍ദ്ധിക്കുന്നു എന്നാണ് വിശ്വാസം.

എന്നാല്‍ തുളസിച്ചെടി ഉണങ്ങുന്നത് കുടുംബത്തിനു ദോഷം ചെയ്യുമെന്നാണ് ആചര്യന്മാര്‍ പറയുന്നത്. സ്വര്‍ഗ്ഗത്തെയും ഭൂമിയേയും ബന്ധിപ്പിക്കുന്ന കണ്ണിയായിട്ടാണ് തുളസിച്ചെടിയെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഇവ ഉണങ്ങിയാല്‍ ഐശ്വര്യം അകലുന്നതിനും ദോഷങ്ങള്‍ പെരുകുന്നതിനും കാരണമാകും.

ഉണങ്ങിയ തുളസിച്ചെടി മുറ്റത്തു നിന്നാല്‍ വീടിന് ഐശ്വര്യക്കേടാണ്. കുടുംബത്തിലെ അംഗങ്ങളെ പോലും ഈ പ്രശ്‌നം ബാധിക്കും. മഹാവിഷ്ണു തുളസി തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നുണ്ട്. അതിനാല്‍ തുളസിച്ചെടിക്ക് കേടുപാടുകളോ മറ്റും സംഭവിച്ചാല്‍ കനത്ത ദോഷങ്ങളാകും ഉണ്ടാകുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :