പരമശിവന് മുല്ലപ്പൂ അര്‍പ്പിക്കുന്നത് എന്തിന് ?; കൂവളം പ്രധാനമാണ്!

പരമശിവന് മുല്ലപ്പൂ അര്‍പ്പിക്കുന്നത് എന്തിന് ?; കൂവളം പ്രധാനമാണ്!

 Astrology , Astrolo , lord shivan , Astro , ശിവഭഗവാന്‍ , ഭഗവാന്‍ , മുല്ലപ്പൂ
jibin| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (16:23 IST)
ഹൈന്ദവ വിശ്വാസങ്ങളിലും ആരാധനകളിലും പരമശിവന് വലിയ പ്രാധാന്യമുണ്ട്. സര്‍വ്വചരാചരങ്ങളുടേയും ആദിയും അന്ത്യവുമായാണ് ശിവഭഗവാനെ കണക്കാക്കുന്നത്.

ശിവന് അഭിഷേകം നടത്തുമ്പോൾ ഇതിലൂടെ പുറത്തു വരുന്ന പാലും വെള്ളവുമെല്ലാം തീര്‍ത്ഥമായി കരുതിയാണ് ഭക്തര്‍ സേവിക്കുന്നത്. മഹാവിഷ്‌ണുവിനെ ആരാധിക്കാന്‍ തുളസി ഉപയോഗിക്കുമ്പോള്‍ പരമശിവന് അര്‍പ്പിക്കാനുള്ളതാണ് കൂവളത്തിന്റെ ഇലയെന്നാണ് വിശ്വാസം.

എന്നാല്‍ ശിവന് മുല്ലപ്പൂ സമര്‍പ്പിക്കുന്നതിനു പിന്നിലും ചില കാരണങ്ങളുണ്ട്. ചിലരിടെ ജാതകത്തില്‍ വാഹന യോഗം ഉണ്ടാകില്ല. ഇവര്‍ ശിവന് ശിവനു മുല്ലപ്പൂ അര്‍പ്പിക്കുന്നത് അനുകൂലമായ സാഹചര്യമൊരുക്കും.

ഏതെങ്കിലും വസ്തുവിനായി താല്‍പര്യം തോന്നിയാല്‍ ശിവ ഭഗവാന് പൂക്കള്‍ നല്‍കുന്നത് ഗുണം ചെയ്യും. മുല്ലപ്പൂവ് ശിവന് അര്‍പ്പിക്കുന്നത് പതിവാക്കിയാല്‍ വീട്ടില്‍ ഐശ്വര്യമുണ്ടാകും.

തുളസിക്കെന്ന പോലെ കൂവളത്തിനും പ്രത്യേക സ്ഥാനമുണ്ട്. മഹാവിഷ്‌ണുവിനെ ആരാധിക്കാന്‍ തുളസി ഉപയോഗിക്കുമ്പോള്‍ പരമശിവന് അര്‍പ്പിക്കാനുള്ളതാണ് കൂവളത്തിന്റെ ഇലയെന്നാണ് വിശ്വാസം. ഇതുവഴി ശിവപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം.

കൂവളത്തിന്റെ ഓരോ തണ്ടിലും മൂന്ന് ഇലകള്‍ ആണുള്ളത്, ഇത് പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു ഒരു വിഭാഗമാളുകള്‍ വിശ്വാസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :