വാര്‍ഷികഫലം-2007 : തിരുവാതിര

WEBDUNIA|

വര്‍ഷാരംഭത്തില്‍ ആരോഗ്യപരമായി മെച്ചമല്ല. ഫെബ്രുവരി മാസത്തില്‍ ജോലിസ്ഥലത്ത്‌ മികച്ച സ്ഥിതി ലഭിക്കില്ല. മാര്‍ച്ചില്‍ കുടുംബാംഗങ്ങളുടെ ആരോഗ്യ നില മോശമാകാതെ സൂക്ഷിക്കുക. ഏപ്രിലില്‍ വിദേശയാത്ര വേണ്ടെന്നു വയ്ക്കുന്നത്‌ നന്ന്‌.

മേയ്‌ മാസത്തില്‍ സന്താനങ്ങള്‍ക്ക്‌ സര്‍വ വിധ പുരോഗതിയുണ്ടാവും. ജൂ‍ണില്‍ സര്‍ക്കാരില്‍ നിന്ന്‌ അനുകൂലമായ തീരുമാനമുണ്ടാകും. ജൂ‍ലൈയില്‍ കൃഷിനഷ്ടം ഉണ്ടായേക്കും. ഓഗസ്റ്റില്‍ പുണ്യകര്‍മ്മങ്ങള്‍ നടത്തും.

സെപ്‌തംബറില്‍ ശത്രുശല്യം ഇല്ലാതാവും. ഒക്‌ടോബറില്‍ വിദേശ സഹായം ഫലം. നവംബറില്‍ വാഹനാദി ലഭ്യത. ഡിസംബറില്‍ യാത്രകള്‍കൊണ്ട്‌ പ്രയോജനമുണ്ടാവും.

പൊതുസ്വഭാവങ്ങള്‍ :

രാഹുര്‍ ദശയിലാണ്‌ ജനനം.

ദശാകാലങ്ങള്‍ : 9 വയസ്സുവരെ രാഹു, ശേഷം 16 വര്‍ഷം വ്യാഴം, 19 വര്‍ഷം ശനി, 17 വര്‍ഷം ബുധന്‍, 7 വര്‍ഷം കേതു.
അനിഷ്ടനക്ഷത്രങ്ങള്‍ - പൂയം, മകം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം
രത്നങ്ങള്‍ - മഞ്ഞ ഇന്ദ്രനീലം, ഗോമേദകം
ദേവന്‍ - ശിവന്‍
മൃഗം - നായ
പക്ഷി - ചകോരം
വൃക്ഷം - കരിമരം

വളരെയധികം ആത്മാര്‍ത്ഥതയുള്ളവരാണ്‌ ഈ നക്ഷത്രക്കാര്‍. ഏതുകാര്യങ്ങളിലും അതിരുകവിഞ്ഞ വിജ്ഞാനം നേടുന്ന ഇവര്‍ക്ക്‌ പ്രശസ്തിയോ പ്രതാപമോ ഉണ്ടായിരിക്കുന്നതല്ല.. മറ്റുള്ളവര്‍ക്ക്‌ അറിവ്‌ പറഞ്ഞുകൊടുക്കുന്ന കാര്യത്തില്‍ ഇവര്‍ അതീവ തത്‌പരരാണ്‌. മറ്റുള്ളവരുടെ മതിപ്പുകിട്ടാന്‍ ഉള്ള സംഭാഷണചാതുരി ഇവര്‍ക്കുണ്ടായിരിക്കും. ഇവര്‍ വിശുദ്ധിനിറഞ്ഞവരായി കണ്ടുവരുന്നു.

തൊഴില്‍പരമായി പലമാറ്റങ്ങളും ഇവര്‍ക്കുണ്ടാകും. മറ്റുള്ള വരുടെ മുമ്പില്‍ തലകുനിക്കാറില്ല. സഞ്ചാര പ്രിയരാണ്‌. 32 വയസ്സുകഴിഞ്ഞാല്‍ ഇവര്‍ക്ക്‌ നല്ല കാലം ആരംഭിക്കും. വിവാഹം താമസിച്ചേ നടക്കാറുള്ളൂ. നടക്കുന്ന വിവാഹങ്ങള്‍ ഫലപ്രാപ്‌തി ഉണ്ടായെന്നു വരില്ല. സ്ത്രീകള്‍ക്കും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്‌. വിവാഹ ജീ‍വിതം അത്ര സംതൃപ്‌തമായി കണ്ടു വരാറില്ല. സാധാരണ രക്തസംബന്ധമായ രോഗങ്ങളും ഗര്‍ഭാശയ രോഗങ്ങളും ഇവരെ അലട്ടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :