പിതാവിനോട് കലഹിക്കും, അമ്മയാണിവർക്കെല്ലാം - രോഹിണി നക്ഷത്രക്കാർക്ക് 2018 എങ്ങനെ?

വെള്ളി, 1 ജൂണ്‍ 2018 (14:02 IST)

ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി നക്ഷത്രത്തിൽ ജനിച്ചവര്‍ക്ക് 2008 സാമാന്യം മെച്ചപ്പെട്ടതാണ്. മുതിര്‍ന്നവരുടെ ഉപദേശം കേട്ട് ഉത്തമ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവസരം കൈവരും. കഠിനാധ്വാനം, ആത്മാര്‍ത്ഥത എന്നിവ പ്രവൃത്തിയില്‍ പ്രതിഫലിക്കുന്നത് പിന്നീട് ഗുണം ചെയ്യും. 
 
മാതാവിനോട്‌ ഇവര്‍ക്ക്‌ പ്രത്യേകതയുണ്ട്‌. രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം തടിച്ച ശരീരപ്രകൃതക്കാരായി കാണുന്നു. ഒൿടൊബർ, നവംബർ മാസങ്ങളിൽ ആരോഗ്യകരമായ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരുടെ കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും.  
 
ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയവും നേടും. സാമ്പത്തിക സഹായം ലഭിക്കും. ഉപകാരങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാന്‍ സാഹചര്യം ഉണ്ടാവും. കൃഷി, വ്യവസായം തുടങ്ങിയവയില്‍ പുരോഗതിയുണ്ടാവും. ആദായം പൊതുവേ വര്‍ധിക്കാനിടവരും. ഭൂമി കൈമാറ്റം വഴി ധനസമ്പാദനത്തിനു സാധ്യത. 
 
അയല്‍ക്കാരുമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത് ഉത്തമം. സഹോദരീ സഹോദരന്‍‌മാരുടെയും മറ്റ് ബന്ധുക്കളുടെയും സഹായ സഹകരണം ലഭിക്കാന്‍ ഇടയുണ്ട്. കുടുംബത്തില്‍ സ്വതന്ത്ര ബുദ്ധി മൂലം പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യത. മാതാവിനോടായിരിക്കും കൂടുതല്‍ അടുപ്പവും സ്നേഹവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രോഹിണി ജ്യോതിഷം ആസ്ട്രോളജി ഹിന്ദു Rohini Stars Astrology Hindhu

ജ്യോതിഷം

news

അടുക്കള പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ

സ്വന്തമായൊരു വീടുവയ്‌ക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ ചുമ്മാ ഒരു വീട് ...

news

ഊണുമുറികൾ പണിയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ദുരിതം വിട്ടൊഴിയില്ല

ഊണുമുറി കുടുംബാത്തിന്റെ ശരീരിക മാനാസിക ഊർജത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഇടമാണ്. വീട് ...

news

യാത്രയിലും പ്രണയത്തിലും റൊമാൻസിലും വ്യത്യസ്‌തത ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ജനനം ഈ രാശിയിലാണ്

എല്ലാവർക്കും അവരുടേതായ ചില പ്രത്യേക സ്വഭാവങ്ങളുണ്ട്. മീനം രാശിയിൽ ജനിച്ചവർക്കും ഇങ്ങനെ ...

news

ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്നേഹക്കുറവോ? ബെഡ്‌റൂം തെക്കു പടിഞ്ഞാറാക്കൂ...

വിവാഹം വൈകാനുള്ള പല കാരണങ്ങളിലൊന്നാണ് വാസ്തുദോഷം. പല കാര്യങ്ങളിലും പ്രാധാന്യമുള്ളതുപോലെ ...

Widgets Magazine