ഡല്‍ഹിയില്‍ ഇന്ധനവില കൂട്ടി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ പ്രകൃതി വാതക(സിഎന്‍ജി) വില കൂട്ടി. 4.50 രൂപയാണ് വര്‍ധിപ്പിച്ചത്.ഇതോടെ കിലോക്ക് 50.10 രൂപയായി. സര്‍ക്കാരിന്റെ നീക്കത്തില്‍ സംശയമുണ്ടെന്ന് ആം ആദ് മി സംശയം പ്രകടിപ്പിച്ചു. ദല്‍ഹിയില്‍ വാഹന ഇന്ധനമായും പാചക ഇന്ധനമായും പ്രകൃതി വാതകമാണ് ഉപയോഗിക്കുന്നത്. വീടുകളില്‍ പൈപ്പ് വഴി വിതരണം ചെയ്യുന്ന ഗ്യാസിന് 5.15 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.

വര്‍ധനവിനെതുടര്‍ന്ന് ഓട്ടോ ടാക്സി യൂണിയനുകള്‍ നിരക്ക് വര്‍ധിപ്പിക്കണമന്ന ആവശ്യവുമായി രംഗത്തത്തെിയിട്ടുണ്ട്. സമരം ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :