Widgets Magazine Widgets Magazine

സെക്സ് സമയത്ത് നിങ്ങളുടെ പങ്കാളി സീലിംഗിലേക്കാണോ നോക്കുന്നത് ? എങ്കില്‍ എല്ലാം അതോടെ തീര്‍ന്നു !

വ്യാഴം, 16 ഫെബ്രുവരി 2017 (18:44 IST)

life style, relation, sex, ആരോഗ്യം, ബന്ധം

കിടപ്പുമുറിയില്‍ നിങ്ങളുടെയോ അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയുടേയോ മൂഡു കളയുന്ന പല കാര്യങ്ങളുമുണ്ട്. പല സമയത്തും പല ബന്ധങ്ങളിലും സംഭവിക്കുന്ന ഒന്നാണ് ഇത്. ഇത് ചിലപ്പോള്‍ മനപൂര്‍വമോ അല്ലാതേയോ ആയിരിക്കും. എന്തെല്ലാമാണ് ഇത്തരത്തില്‍ കിടപ്പുമുറിയില്‍ ഓരോരുത്തരുടേയും മൂഡുകൊല്ലുന്നതെന്നറിയാം.
 
പങ്കാളിയെ വളരെ സ്‌നേഹത്തോടെ, സെക്‌സ് മൂഡോടെ സമീപിക്കുന്ന വേളയില്‍ അല്ലെങ്കില്‍ സംസാരിക്കുമ്പോള്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ സീലിംഗിലേയ്ക്കു നോക്കിക്കിടക്കുന്ന പങ്കാളിയാണ് നിങ്ങളുടേതെങ്കില്‍ അതോടെ എല്ലാം തീരും.അതുപോലെ സെക്‌സിനിടെ ഉറക്കത്തിലേയ്ക്കു വഴുതി വീണുപോകുന്ന ചില ആളുകളുമുണ്ട്. ഇതും സെക്സ് മൂഡ് കളയുന്ന ഒന്നാണ്.
 
സെക്‌സിനിടയിലോ അതിനായുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയോ ഫോണ്‍ വരുന്നതും പങ്കാളി ഫോണ്‍ സംഭാഷണത്തില്‍ മുഴുകുന്നതുമെല്ലാം സെക്‌സ് മൂഡു കെടുത്തും. പലപ്പോഴും ദാമ്പത്യത്തില്‍ വലിയ ശല്യമായി മാറാറുള്ള ഒന്നാണ് മൊബൈല്‍. അതുപോലെ സെക്‌സിനിടെ മുന്‍കാമുകന്റെയോ കാമുകിയുടേയോ പരാമര്‍ശം വരുന്നതും പേരു പറയുന്നതുമെല്ലാം പലരുടേയും മൂഡ് കെടുത്താന്‍ കാരണമായേക്കും.
 
ചില സ്ത്രീകള്‍ സെക്‌സിനിടെ പുരുഷനെ മാന്താറുണ്ട്. സെക്‌സ് മൂഡു വര്‍ദ്ധിയ്ക്കുമ്പോള്‍ ചെയ്യുന്നതാണിതെങ്കിലും ഇത് പങ്കാളിയെ വേദനിപ്പിയ്ക്കുകയും മുറിപ്പെടുത്തുകയും രക്തം വരികയും ചെയ്യുന്ന രീതിയിലായാല്‍ സെക്‌സ് അതോടെ തീരും.  സ്ത്രീ ശരീരത്തെ കളിപ്പാട്ടങ്ങളെപ്പോലെ തന്നിഷ്ടത്തിനു കൈകാര്യം ചെയ്യുന്ന പുരുഷന്മാരുണ്ട്. ഇത് സ്ത്രീകളുടെ മൂഡു കളയുന്നതിനും സെക്‌സിനോടു വെറുപ്പുളവാക്കുന്നതിനും കാരണമായേക്കും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

അവളെ ‘വീഴ്ത്താന്‍’നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇതൊന്നു ശ്രദ്ധിക്കൂ !

ഏതൊരു സ്ത്രീയേയും ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ് പുരുഷനിലെ ആത്മവിശ്വാസം. അതുപോലെ ...

news

കണ്ണിനു ചുറ്റും കറുത്തനിറമോ ?; പെണ്‍കുട്ടികളുടെ ആശങ്കയകറ്റാന്‍ മാര്‍ഗങ്ങളുണ്ട്

കണ്ണിനു ചുറ്റും കാണപ്പെടുന്ന കറുത്തനിറം സ്‌ത്രീകളെയും പുരുഷന്‍‌മാരെയും ഒരുപോലെ ...

news

മനുഷ്യന് നരയെ ഭയമാണ്!

മുടി നരയ്ക്കുന്നത് ഒരു വലിയ പ്രശ്നമാണോ? പ്രായമാകുമ്പോൾ മുടിയൊക്കെ നരച്ചെന്ന് ഇരിക്കും. ...

news

തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ ഭയക്കണം - പ്രശ്‌നം അത്രയ്‌ക്കും ഗുരുതരം

പുതിയ ജീവിത സാഹചര്യത്തില്‍ മിക്കവരും കമ്പ്യൂട്ടറിന് മുന്നിലാണ് ഏറെസമയവും. ഐടി മേഖലയില്‍ ...