വിജയം പ്രണയത്തിളക്കം കുറയ്ക്കുമോ ?

IFM
പ്രണയം അനശ്വരമാണെന്നും മാംസനിബദ്ധമല്ലെന്നുമൊക്കെ കവി മനസ്സ് ആവര്‍ത്തിക്കുമെങ്കിലും യാഥാര്‍ത്ഥ്യത്തിന്‍റെ വഞ്ചി കാതങ്ങള്‍ അകലെയാണോ?

വ്യക്തി നേട്ടങ്ങളുമായി പ്രണയത്തിന് ഏറെ ബന്ധമുണ്ടെന്നാണ് കാണാനാവുന്നത്. പലപ്പോഴും വിവാഹ പൂര്‍വ പ്രണയത്തിന്‍റെ അവസാനവും ഇത്തരം നേട്ടങ്ങളാണെന്നത് ആശ്ചര്യമായി തോന്നാം.

നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. സുസ്മിത, ഐശ്വര്യ റായ്, ബെബൊ - ഇവരൊക്കെ തങ്ങളുടെ ആദ്യ ബോയ്ഫ്രണ്ടുമായുള്ള ബന്ധം അവസാനിപ്പിച്ചവരാണ്. ബോളിവുഡിലെത്തിയതിന് ശേഷം ദീപികയും നിഹാര്‍ പാണ്ഡെക്ക് നേരെ മുഖം തിരിച്ചു. ഇപ്പോഴിതാ ഫ്രിദ പിന്‍റൊയും തന്‍റെ കാമുകന്‍ റോഹനെ ഉപേക്ഷിക്കുന്നു.

ഇതൊക്കെ കാണുമ്പോള്‍ ബന്ധങ്ങളുടെ അര്‍ത്ഥത്തെ കുറിച്ച് നാം തിരിച്ച് ചിന്തിക്കുന്നുണ്ടോ ? പ്രണയം എന്നത് കേവലം ഒരു സുഹൃദ് ബന്ധമല്ലെന്നും അതിന് വൈകാരിക ആഴവും പരപ്പും കൂടുതലാണെന്നും പറയുന്നതിന് എന്ത് അടിസ്ഥാനമാണ് പിന്നെയുണ്ടാവുക?

വിജയസോപാനങ്ങളിലേക്ക് കയറിപ്പോകുമ്പോള്‍ ബന്ധങ്ങള്‍ അറ്റുപോകുന്നതെന്തുകൊണ്ട്?

മനശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ രണ്ട് തരത്തിലാണ് ആളുകള്‍ ഈ സാഹചര്യത്തെ നേരിടുന്നത്. ചിലര്‍ വിജയാഹ്ലാദങ്ങള്‍ക്കിടയ്ക്കും തന്‍റെ പങ്കാളിയുടെ വ്യക്തിത്വം അംഗീകരിക്കുകയും അയാളുമായി സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ മാനസികാവസ്ഥയിലെത്താത്ത മറ്റ് ചിലര്‍ പങ്കാളി തന്‍റെ വിജയ യാത്രയ്ക്ക് അനുയോജ്യനല്ലെന്ന് കാണുകയും ആ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു.

ഇത് രണ്ട് തരത്തില്‍ സംഭവിക്കാം. ഒന്ന് തന്‍റെ പ്രതീക്ഷയ്ക്കൊത്ത ആളല്ല കൂടെയുള്ളതെന്ന ചിന്ത സ്ത്രീകളെ അലട്ടുക. അല്ലെങ്കില്‍ കൂട്ടുകാരി ഉയരങ്ങളിലേക്ക് കുതിയ്ക്കുമ്പോള്‍ ഒരുതരത്തിലുള്ള അരക്ഷിതാവസ്ഥ കൂട്ടുകാരന് അനുഭവപ്പെടുക. രണ്ടായാലും ആ ബന്ധത്തിന്‍റെ - അത് എത്രമാത്രം ദൃഢമായിരുന്നാലും - തകര്‍ച്ചയാണ് ഫലം.

WEBDUNIA|
വെള്ളിത്തിരയില്‍ നായികനും നായികയും തമ്മിലുള്ള പിണക്കം നൈമിഷികവും പുനസമാഗമത്തിനുള്ള ഒരു തയ്യാറെടുപ്പുമാണെങ്കില്‍ ജീവിത സ്ക്രീനില്‍ അവര്‍ അങ്ങനെയല്ലെന്ന് പ്രണയബന്ധങ്ങളില്‍ പുനര്‍ നിര്‍വചിക്കപ്പെടേണ്ടതുണ്ടോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :