ദാമ്പത്യത്തില്‍ റൊമാന്‍സ്

IFMIFM
ലിവിങ് റൂമിലോ അടുക്കളയിലോ ഒരു വൈറ്റ്ബോര്‍ഡില്‍ സ്നേഹവചനങ്ങള്‍ കുറിച്ചിടുക. ഇത് ബന്ധങ്ങള്‍ ഊഷ്മളമാക്കും. ഒന്നിച്ചു ചിലവഴിക്കാന്‍ സമയം കണ്ടെത്തുക. അതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കിടയില്‍ അത് അകലമുണ്ടാക്കും.

പങ്കാളികള്‍ക്കിടയില്‍ രഹസ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ചെറിയ വീഴ്ച പോലും വലിയ വിശ്വാസത്തകര്‍ച്ചയ്ക്ക് വഴിവയ്ക്കാം. വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ രണ്ടുപേര്‍ക്കും മാറ്റങ്ങള്‍ വരാം. നിങ്ങളുടെ മനസ്സിന്‍റെ മാറ്റങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുക.

നിങ്ങളുടെ കുഴപ്പങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അവ സ്വയം പരിഹരിക്കുക. പങ്കാളിയെ അതിലേക്കു വലിച്ചിഴയ്ക്കരുത്. കുറ്റപ്പെടുത്തുകയുമരുത്. അന്നത്തെ പ്രശ്നങ്ങള്‍ അന്നു തന്നെ പരിഹരിക്കുക. അത് എല്ലാ രാത്രികളിലേക്കു നീളാനും വഷളാകാനും അവസരം നല്‍കരുത്.

പുതിയതായി അറിയാനും പഠിക്കാനും ശ്രമിക്കുക. എപ്പോഴും എന്തെങ്കിലും പുതിയതായി പഠിക്കുന്നത് ബന്ധങ്ങളെ മൊത്തം ഗുണകരമായി ബാധിക്കും. നിങ്ങള്‍ രണ്ടാളും ഒരു ടീമാണെന്ന് കരുതുക. വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമാണ് ഒരുടീമിന്‍റെ പ്രധാന ഗുണം.

WEBDUNIA|
നല്ല കേഴ്വിക്കാരാകുക. പങ്കാളി പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകുമ്പോള്‍ അത് അവരോടുള്ള കരുതലും നല്ല ഹൃദയവുമാണ് വ്യക്തമാക്കുന്നത്. നിങ്ങള്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ കണ്ടെത്തുക. പങ്കാളിയുടെ താത്പര്യം വ്യത്യസ്തമാണെങ്കില്‍ വിട്ടുവീഴ്ചകള്‍ ശീലിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :