അവന്റെ ഹൃദയം മുറിവേ‌ൽക്കാതെ 'ബ്രേക് അപ്' ആകണോ? ഇതാ വഴികൾ

ബ്രേക്ക് അപ് വരമ്പിലൂടെ കമിതാക്കൾ

aparna shaji| Last Modified വെള്ളി, 28 ഏപ്രില്‍ 2017 (14:53 IST)
പ്രണയമെന്നത് ഒരു മധുരമമായ കാലമാണ്. ചുറ്റുമുള്ളതിനെയെല്ലാം മറക്കുന്ന സമയം. തട്ടത്തിൻ മറയത്തിലെ വിനോദ് (നിവിൻ പോളി) പറയുന്നത് 'ന്റെ സാറേ ഓളാ തട്ടമിട്ട് കഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല' എന്ന ഡയലോഗ്ഗ് പോലെ തന്നെയാണ് പ്രണയവും. പ്രണയിച്ച് തുടങ്ങിയാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ ആകില്ല. ശരിക്കും പറഞ്ഞാൽ ഒരു മാജിക്.

പ്രണയം, അതു കടല്‍തീരത്ത് വന്നടിയുന്ന ചിപ്പികളെ പോലെയാണെന്നാണ് സാഹിത്യകാരന്മാർ പറയുന്നത്. എത്ര കാതം അകലെയാണെന്നാലും, എത്ര കാലം കഴിഞ്ഞുവെന്നാലും, നെഞ്ചിനുള്ളില്‍ എന്നും ഒരു കടലിരമ്പം അതു കാത്തു വക്കുന്നുണ്ട്'. പ്രണയിക്കുന്നവരുടെ ഉള്ളംകൈയിൽ നമ്മുടെ ഹൃദയം കൈമാറിക്കൊണ്ടുള്ള ദിനങ്ങളായിരിക്കും പിന്നീട്.

പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ആയിരിക്കും കാര്യങ്ങള്‍ കീഴ്മേല്‍ മറിയുക, ‘അനുരാഗകരിക്കിന്‍ വെള്ള’ത്തില്‍ അഭിക്ക് (ആസിഫ് അലി) എലി (രജിഷ) ഒരു ഡിസ്റ്റര്‍ബന്‍സ് ആയി തോന്നിയതു പോലെ പല കാര്യങ്ങളും പരസ്പരം ഡിസ്റ്റര്‍ബന്‍സ് ആയി തോന്നി തുടങ്ങും. അതുവരെ എൻജോയ് ചെയ്തിരുന്ന പല കാര്യങ്ങളും ഒരു ബുദ്ധിമുട്ടായി മാറുന്നത് പെട്ടന്നായിരിക്കും. അങ്ങനെയെത്തിയാൽ ഒരു പരിഹാരമേ ഉള്ളു - ‘ബ്രേക്ക് അപ്’.

ബ്രേക്ക് അപ് എല്ലായ്പോഴും ഒരാളെ മാത്രം ബാധിക്കുന്ന വിഷയമാണ്. കാരണം, മിക്കപ്പോഴും പ്രണയം അവസാനിപ്പിക്കുക എന്നത് രണ്ടുപേരില്‍ ഒരാളുടെ മാത്രം തീരുമാനമായിരിക്കും. അത് ആണിന്റെയാകാം പെണ്ണിന്റെയുമാകാം. കാലം, അതു എല്ലാ മുറിവുകളും മായ്ക്കുന്ന ഒരു മാന്ത്രിക മരുന്നാണെന്ന് ഒരു സത്യമാണ്. ബ്രേക്ക് അപ് രണ്ടു പേരും ഒരുമിച്ച് എടുക്കുകയാണെങ്കിൽ 'തേപ്പുകാരി, തേപ്പുകാരൻ' എന്നൊരു നാമം ഒഴിവാക്കാൻ കഴിയും.

പരസ്പരം ബോധ്യത്തോടെ ബന്ധം അവസാനിപ്പിക്കാനും വഴികളുണ്ട്. വേര്‍പിരിയാന്‍ രണ്ടുപേരും ഒരുമിച്ച് തീരുമാനിക്കുന്നത് പക്വതയോടെ ചിന്തിക്കാൻ കഴിയുന്നവർക്ക് മാത്രമാകാം. തേപ്പ് കിട്ടി എന്നു പറയുന്നവർക്ക് വലിയ ഡിമാൻഡ് ഒന്നും ഇല്ല. അതുകൊണ്ട് തന്നെ പങ്കാളിയെ നന്നായി മനസ്സിലാക്കിയ ശേഷം എന്ത് തീരുമാനമാണ് എടുക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക.

ഇട്ടേച്ച് പോകുവാണേല്‍ പോകാന്‍ പറയണം, ഇഷ്‌ടമില്ലാതെ ഒരു ബന്ധം നീട്ടി കൊണ്ടുപോകുന്നതിലും നല്ലത് കുറച്ചെങ്കിലും ഇഷ്‌ടം ബാക്കി നില്‍ക്കുമ്പോള്‍ അത് അവസാനിപ്പിക്കുന്നതു തന്നെയാ. ബ്രേക്ക് അപിനെ എങ്ങനെ മറികടക്കാം എന്നതായിരിക്കണം ചിന്ത. ജീവനുതുല്യം സ്നേഹിച്ചിരുന്നയാള്‍ ഇനി ഒപ്പമുണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക.

റിലേഷൻ നിർത്താനാണ് താൽപ്പര്യമെങ്കിൽ അത് തുറന്നു പറയുക. അയാളെ അതു പറഞ്ഞ് മനസ്സിലാക്കുക. ബ്രേക്ക് അപ് ഒരു വലിയ സംഭവം അല്ല, മനസ്സ് മുറിവേൽക്കാതെ റിലേഷൻ അവസാനിപ്പിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :