പ്രണയിനിയെ കൊണ്ട് 'യേസ്' പറയിക്കണോ? ഇതാ ചില സൂത്രവിദ്യകൾ

ശനി, 7 ജനുവരി 2017 (15:07 IST)

Widgets Magazine

ആരോടും എപ്പോഴും തോന്നുന്ന ഒന്നല്ല പ്രണയം. കാത്തുകാത്തിരുന്ന നമുക്കായ് ഒരാൾ ഈ ഭൂമിയിൽ ഉണ്ടെന്ന തിരിച്ചറിവിൽ അയാൾക്കായി കാത്തിരിക്കുന്നവരാണ് ഒട്ടുമിക്ക പ്രണയിതാക്കളും. പ്രണയിക്കാൻ ആഗ്രഹിക്കാത്തവരായിട്ട് ആരുമുണ്ടാകില്ല. ഒരിക്കൽ കണ്ട്, സംസാരിച്ച്, ഇഷ്ടമായാൽ ചെന്ന് പറയുമ്പോൾ ഉടൻ 'യേസ്' എന്ന് പറയുന്നവരല്ല സ്ത്രീകൾ. അവരെ കൊണ്ട് 'യേസ്' പറയിക്കാൻ കുറച്ച് വെള്ളം കുടിയ്ക്കേണ്ടി വരും.
 
അതുകൊണ്ടാണല്ലോ, പ്രണയം പറയാൻ ചെല്ലുമ്പോൾ ആൺകുട്ടികൾ ഒന്നു വിറയ്ക്കുന്നത്. പേടി കാരണം പലരും പറയാൻ തന്നെ മറന്നിട്ടുണ്ട്. പേടി വേറൊന്നുമല്ല, അവൾ നോ എന്നെങ്ങാനും പറഞ്ഞാൽ... ഇത് പോലെ ഉള്ളിലെ പ്രണയം പ്രണയിനിയോട് പറയാന്‍ ധൈര്യമില്ലാതെ ഒളിപ്പിച്ച് നടക്കുന്നവർ ഒരുപാടുണ്ട്. പല കാമുകന്‍മാരുടെയും പ്രശ്നമാണിത്. എന്നാല്‍ കേട്ടോളൂ നിങ്ങള്‍ക്ക് അവളോട് യെസ് എന്ന മറുപടി കിട്ടാനും വഴിയുണ്ട്. ഒരുപക്ഷേ നിങ്ങള്‍ക്ക് അവളെ വീഴ്ത്താനുള്ള സൌന്ദര്യമോ പുറകേ നടക്കാനുള്ള സൌകര്യമോ കാണില്ല. എന്നാലും അവളെ ആകര്‍ഷിക്കുന്ന എന്തെങ്കിലും ഒന്ന് നിങ്ങളിലുണ്ടെങ്കില്‍ യെസ് പറയാതിരിക്കാന്‍ അവള്‍ക്കാവില്ല.
 
പ്രണയിനിയെ കൊണ്ട് 'യേസ്' പറ‌യിക്കാൻ മാർഗങ്ങൾ ഉണ്ട്. ഒന്നു മനസ്സറിഞ്ഞ് ശ്രമിച്ചാൽ മാത്രം മതി. സ്വന്തം പ്രണയിനിയെ നഷ്ടപ്പെടുത്താതിരിക്കാൻ ഇതിനേക്കാൾ നല്ല മാർഗമില്ലെന്ന് വേണമെങ്കിൽ പറയാം. അവളെ ഒന്നു 'ഇംപ്രസ്' ചെയ്യിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. അത് ബാഹ്യപ്രകടനങ്ങളിൽ മാത്രമല്ല ആത്മാർത്ഥയും ഉണ്ടായിരിക്കണമെന്ന് മാത്രം.
 
നിങ്ങള്‍ നന്നായി ഗിറ്റാര്‍ വായിക്കുന്ന ആളാണോ? പാട്ടു പാടാൻ കഴിയുമോ? ഡാൻസ് കളിക്കുമോ? എങ്കിൽ അത് അവൾക്കായി ചെയ്തോളു. അത് തന്നയാണ് അവളുടെ ഹൃദയത്തിലേക്കുള്ള വഴി. സ്വാഭാവികതയില്‍ കവിഞ്ഞ് എന്തെങ്കിലും പ്രത്യേക കഴിവുള്ള ആളെ ഏത് പെണ്‍കുട്ടിക്കാണ് ഒഴിവാക്കാനാവുക. ഇത് ഒരു വഴി മാത്രമാണ്. ഇനിയുമുണ്ട്.
 
സ്ത്രീകള്‍ എന്നും ഇണയില്‍ നിന്നും പ്രത്യേക ശ്രദ്ധയും സമ്മാനങ്ങളും ആഗ്രഹിക്കുന്നവരാണ്. കാരണം അവര്‍ക്ക് നിങ്ങള്‍ എപ്പോഴും അവരെക്കുറിച്ച് ചിന്തിക്കാനാണ് ആഗ്രഹം. അത് ഉറപ്പുവരുത്താന്‍ അവള്‍ക്ക് ചില സമ്മാനങ്ങള്‍ നല്‍കാം. അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതോ നല്‍കാം. സന്ദര്‍ഭത്തിനനുസരിച്ച് നന്നായി ഫലിതം പറയുന്ന ഒരാളെ സ്ത്രീകള്‍ക്ക് അവഗണിക്കാനാവില്ല. ഏത് വിഷമഘട്ടങ്ങളിലും നിങ്ങള്‍ക്ക് അവളെ തമാശ പറഞ്ഞ് പുഞ്ചിരിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ടുപോകാം. അവള്‍ നിങ്ങളുടേതായിരിക്കും.
 
ഓരോ സ്ത്രീയ്ക്കും ഇണയെക്കുറിച്ച് ഓരോ കാഴ്ച്ചപ്പാടായിരിക്കും. എന്നാല്‍ അവന്‍റെ പുഞ്ചിരി മനോഹരമായിരിക്കണമെന്ന് എല്ലാവര്‍ക്കും ഒരുപോലെ നിര്‍ബന്ധമുണ്ടാകും. നിങ്ങള്‍ക്ക് ആകര്‍ഷകമായി പുഞ്ചിരിക്കാനുള്ള കഴിവുണ്ടോ കൂടെ നല്ല ഭംഗിയുള്ള പല്ലുകള്‍ കൂടെയുണ്ടെങ്കില്‍ ഒന്നു കൊണ്ടും പേടിക്കണ്ട. ഒരു കുഞ്ഞിനെപ്പോലെ അവളെ ലാളിച്ചാല്‍ അവള്‍ക്ക് നിങ്ങളെ ഒരിക്കലും ഒഴിവാക്കാനാകില്ല. അവളെ നിങ്ങള്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസിലാക്കിക്കുക. 
 
ഏത് പ്രതിസന്ധിയേയും പേടി കൂടാതെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിക്കുന്നവനെ അവള്‍ ഏന്തായാലും ഇഷ്ടപ്പെടും. കാരണം അവനൊപ്പം താന്‍ എപ്പോഴും സുരക്ഷിതയായിരിക്കും എന്ന വിശ്വാസം അവള്‍ക്കുണ്ടാകും. ധിക്കാരിയായ പുരുഷനെ ഒരുപക്ഷേ അവള്‍ ഉപേക്ഷിച്ചെന്നും വരാം. നിങ്ങളുടെ തിരക്കുകൾ അവള്‍ക്ക് തെല്ലും വിഷമമില്ലാതെ സൂത്രത്തില്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവളെ നഷ്ടപ്പെടില്ലെന്ന് ഉറപ്പ്.
   Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

പ്രണയം

news

ആർഭാട ഭക്ഷണവും ആഡംബരവുമില്ല; ഐറിഷും ഹിതയും നിങ്ങളെ വിളിയ്ക്കുന്നു, പ്രകൃതിയെ സാക്ഷി നിർത്തി നടത്തുന്ന വിവാഹത്തിന്

പ്രണയിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കാൻ പറ്റുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. എല്ലാം ...

news

ആദ്യബന്ധത്തിൽ തകർച്ചയുണ്ടായോ? അടുത്തത് മനോഹരമാക്കാം, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

ചെറുപ്പക്കാരനായ ഒരു യുവായും യുവതിയും വിവാഹം കഴിച്ചു. വലിയ ആഘോഷമായി തന്നെ. അവരുടെ ...

news

വിവാഹമോചനത്തിന്റെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് എങ്ങനെ കരകയറാം ?

വിവാഹമോചനം ഇന്ന് സര്‍വ്വസാധാരണമാണ്. കുടുംബജീവിതത്തിന്റെ നല്ല നാളുകള്‍ക്ക് പെട്ടെന്ന് ...

news

വികാര തീവ്രതയില്‍ പങ്കാളിയോട് ഇങ്ങനെയൊന്നും ചെയ്യല്ലേ; മരണം പതുങ്ങിയിരിപ്പുണ്ട്, ചിലപ്പോള്‍ അതുക്കും മേലെ

പ്രണയപരവശരായി വികാര തീവ്രതയില്‍ പല ദമ്പതികളും കമിതാക്കളും ചെയ്യുന്ന കാര്യമാണ് ലൈ ...

Widgets Magazine