സമ്മാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍

IFMIFM
വിവാഹവാര്‍ഷിക ദിനത്തില്‍ സുന്ദരിയായ ഭാര്യക്ക്, അല്ലെങ്കില്‍ വാലന്‍റീന്‍സ് ദിനത്തില്‍ പ്രണയഭാജനത്തിന് ഒരു ഡയമണ്ട് റിംഗ് സമ്മാനിക്കുന്നത് സ്വപ്നം കാണാത്ത പുരുഷനുണ്ടാകുമോ..

പക്ഷേ ഡയമണ്ട് വില കേള്‍ക്കുമ്പോ നെറ്റി ചുളിയും. എന്തിനധികം അല്‍പ്പം ഔചിത്യമുണ്ടെങ്കില്‍ ഈ ധര്‍മ്മസങ്കടം ഒഴിവാക്കാം. സമ്മാനങ്ങള്‍ നല്‍കുമ്പോ ആരെയും അനുകരിക്കേണ്ടതില്ല. മനസ്സിന്‍റെ ഒരു പകര്‍പ്പാണ് സമ്മാനങ്ങള്‍. പ്രിയപ്പെട്ടവര്‍ക്കു വേണ്ടി മാറ്റിവയ്ക്കുന്നത്.

അവരോടുള്ള പ്രിയ വികാരം പോല്‍ ആര്‍ദ്രം. അതിന് വില ഒരു പരിധിയല്ലെന്ന് അറിയുക. ഒരു പൂച്ചെണ്ടാകാം. അതേസമയം സ്വരോസ്കി ക്രിസ്റ്റല്‍ കൊണ്ട് ഒരു ചെറിയ ഉപഹാരം (പോക്കറ്റിന്‍റെ കനം മറക്കണ്ട), അല്ലെങ്കില്‍ പ്രണയിനി എപ്പോഴെങ്കിലും ആവശ്യപ്പെട്ട ഒരു ഉപഹാരം.

ഒരു വിലപിടിപ്പുള്ള സമ്മാനം വാങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍, അത് ഇത്തരം അവസരത്തിലേക്ക് മാറ്റിവയ്ക്കാം. അല്ലാത്ത സമയങ്ങളില്‍ ചെറിയ ഉപഹാരങ്ങള്‍ കൊണ്ട് കോം‌പ്രമൈസ് ആകാം. സര്‍പ്രൈസ് സമ്മാനങ്ങളുടെ മാധുര്യം ഒന്നു വേറെ തന്നെയാണ്.

മുന്നേ വാഗ്ദാനം ചെയ്യാതെ സര്‍പ്രൈസായി സമ്മാനം നല്‍കുന്നത് ആരെയും അറ്റ്ഭുതപ്പെടുത്തും. ആദ്യം തന്നെ സ്വന്തം ബജറ്റിന്‍റെ പരിധി നിശ്ചയിക്കുക. അതിനകത്തു വരുന്ന സമ്മാനങ്ങള്‍ നല്‍കുക. കൌതുക വസ്തുക്കളേക്കാള്‍ ഉപയോഗത്തിന് ഉതകുന്ന വസ്തുക്കള്‍ സമ്മാനിക്കുന്നതാണ് എപ്പോഴും നന്ന്.

WEBDUNIA|
പെട്ടന്ന് ഉപയോഗിച്ചു വലിച്ചെറിയുന്നവയും ആകരുത്. അത് തെളിഞ്ഞ മനസ്സോടെ പ്രണയപൂര്‍വ്വം നല്‍കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :