കാലം തിരികെ വിളിച്ച മൂന്ന് മണി‌മുത്തുകൾ!

വ്യാഴം, 21 ഡിസം‌ബര്‍ 2017 (16:40 IST)

2017ൽ മലയാളത്തിനു നഷ്ടമായത് മൂന്ന് മണിമുത്തുകളെയാണ്. മിമിക്രിയുടെ കുലപതി അബി, മലയാള സിനിമയുടെ സമവാക്യങ്ങളെല്ലാം തിരുത്തിയെഴുതിയ സംവിധായകൻ ഐ വി ശശി, നർമ സംഭാഷണം കൊണ്ട് എതിരാളികളെ വരെ ചിരിപ്പിച്ച ഉഴവൂർ വിജയൻ. ഈ മൂന്ന് പേരുടെ വിയോഗവും മലയാള‌ത്തിനു തീരാനഷ്ടം തന്നെയാണ്. 
 
ഉഴവൂർ വിജയനെ പ്രസംഗത്തിനായി കിട്ടാൻ രാഷ്ട്രീയപാർട്ടികൾ മത്സരിച്ചു. അവരെയൊന്നും നിരാശനാക്കാതെ കാസർകോടു മുതൽ തിരുവനന്തപുരം വരെ വിജയൻ ഓടിയെത്തി. നർമം കലർത്തി സംസാരിക്കുന്നതിനാൽ വിജയന്റെ പ്രസംഗത്തിന് ആരാധകരേറെയായിരുന്നു. എതിരാളികൾക്കു ചെറിയ കൊട്ടുകൾ നൽകി തുടങ്ങുന്ന പ്രസംഗം കത്തിക്കയറുമ്പോഴേക്കും സദസ്സിൽ പൊട്ടിച്ചിരി നിറയും. പെട്ടന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ മരണത്തിനു കാരണം.
 
ഉഴവൂരിനെപോലെ, അല്ലെങ്കിലും അതിലും മുമ്പേ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച അനുഗ്രഹീത സംവിധായകനായിരുന്നു ഐ വി ശശി. ഒക്ടോബർ 24നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വലിയ സിനിമകളോടും വലിയ കാൻവാസിനോടുമായിരുന്നു എന്നും അദ്ദേഹത്തിനു താൽപ്പര്യം. ചെറിയ കഥകള്‍ ഇടയ്ക്ക് മാത്രം ചെയ്യുന്ന പരീക്ഷണങ്ങള്‍. നാലുപതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടെ ഐ വി ശശി സംവിധാനം ചെയ്തത് 150ലേറെ സിനിമകളാണ്.  
 
അമിതാഭ് ബച്ചന്റെ ശബ്ദഗാംഭീര്യവും മമ്മൂട്ടിയുടെ ലുക്കും മോഹൻലാലിന്റെ ഫ്ലെക്സിബിലിറ്റി, ഇവയെല്ലാം ഒത്തിണങ്ങിയ ഒരേയൊരു നടനേ ഉണ്ടായിരുന്നുള്ളു - അത് അബിയാണ്. മലയാളികൾക്ക് അദ്ദേഹത്തെ ഓർക്കാൻ ആമിനതാത്തയെന്ന ഒറ്റ കഥാപാത്രത്തെ മതി. അന്നും ഇന്നും മിമിക്രിയിലെ സൂപ്പർ‌സ്റ്റാർ അബി തന്നെ. നവംബർ 30നായിരുന്നു അബിയുടെ മരണം. ദീർഘനാളായി അസുബബാധിതനായി ചികിത്സയിലായിരുന്നു അബി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘മോദി ചീറ്റ് ഇന്ത്യന്‍സ്’; പ്രധാനമന്ത്രിയെ ട്രോളി ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ട്രോളി എംഎല്‍എ ജിഗ്നേഷ് മേവാനി. അദ്ദേഹം ...

news

'ഇനി നമുക്ക് യഥാർത്ഥ അഴിമതിയേക്കുറിച്ച് ചർച്ച ചെയ്യാം'; പ്രതികരണങ്ങളുമായി വിടി ബല്‍റാം

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിധി വന്നതിനു പിന്നാലെ രണ്ട് ചോദ്യങ്ങള്‍ ഉയര്‍ത്തി വിടി ...

news

സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല: മമ്മൂട്ടിയെ കുറിച്ച് ജോയ് മാത്യു

കസബയിലെ മമ്മൂട്ടിയുടെ നായകകഥാപാത്രത്തെ വിമർശിച്ച് നടി പാർവതി രംഗത്തെത്തിയിരുന്നു. ...

news

അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ ചുട്ടുകൊന്നു

തന്റെ അമ്മയെ നല്ല രീതിയില്‍ പരിചരിച്ചില്ലെന്ന് ആരോപിച്ച് യുവാവ് രണ്ടു ഭാര്യമാരെയും ...

Widgets Magazine