Widgets Magazine Widgets Magazine

വർധയിൽ വിറച്ച് ചെന്നൈ; ഓർമകളിൽ ഇത് കറുത്ത ഡിസംബർ

വ്യാഴം, 22 ഡിസം‌ബര്‍ 2016 (14:23 IST)

ചെന്നൈ നഗരത്തെ സംബന്ധിച്ച് 2016 ഡിസംബർ കറുത്ത നാളുകൾ ആയിരുന്നു. ചുഴലിക്കാറ്റിൽ പൊലിഞ്ഞത് 18 പേരുടെ ജീവനായിരുന്നു. പ്രകൃതിയുടെ വികൃതിയെന്നൊക്കെ പുറമേ നിന്ന് നോക്കുന്നവർക്ക് തോന്നിയേക്കാം. എന്നാൽ, അതേ പ്രകൃതി നാശം വിതചൽപ്പോൾ പലർക്കും അസ്തമിച്ചത് സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. ദുരിതബാധിതർക്ക് 10 കിലോ അരിയും അവശ്യസാധനങ്ങളും നൽകുമെന്നും സർക്കാർ അറിയിച്ചു.
 
ഡിസംബർ 12 എന്ന ദിവസം തമിഴ്‌മക്കൾ ഒരിക്കലും മറക്കില്ല. അവരുടെ ഓർമകളിൽ ഡിസംബർ എന്ന് പറഞ്ഞാൽ ഇനി ഭയം മാത്രമായിരിക്കും. നഗരം തകര്‍ത്ത് തരിപ്പണമാക്കി, നാശങ്ങൾ വിതച്ച് 'വർധ' അതിന്റെ വഴിക്ക് പോയി. റോഡുകൾ നിറയെ മരങ്ങൾ, മരങ്ങൾക്കിടയിൽ പെട്ടുപോയ വാഹനങ്ങൾ, പൊട്ടിക്കിടക്കുന്ന കേബിളുകൾ, അങ്ങനെ നീളുന്ന നഷ്ടങ്ങളുടെ കണക്ക്. കറന്റില്ല, വെള്ളമില്ല, ലോക്കൽ ട്രെയിനുകളില്ല, പാതി ബസ് സർവീസ് മാത്രം. ഇതിൽ നിന്നും കരകയറാൻ ചെന്നൈ എടുത്തത് 5 ദിവസമാണ്.
 
അതേസമയം, ചെന്നൈ, ആന്ധ്ര തീരങ്ങളില്‍ വര്‍ധ ചുഴലിക്കാറ്റ്  വീശിയടിച്ചത് രൂപംകൊണ്ട് 10 ദിവസത്തിനുശേഷമാണത്രേ. ഈ കൂടിയ കാലദൈര്‍ഘ്യത്തിന് ശേഷം ആഞ്ഞുവീശിയതാണ് കടുത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കിയത്. സാധാരണ അന്തരീക്ഷം ചൂടുപിടിച്ച് സമുദ്രോപരിതലത്തിലാണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത്. ഒരു ചുഴലിക്കാറ്റ് എത്രനേരം സമുദ്രത്തിന് മുകളില്‍ സ്ഥിതിചെയ്യുന്നുവോ അത്രയും അത് സംഹാര രൂപം കൈവരിക്കും. ചെന്നൈയില്‍ ആഞ്ഞടിച്ച വര്‍ധ അന്തമാന്‍ തീരത്ത് രൂപപ്പെട്ട് തമിഴ്നാട് തീരത്തെത്താന്‍ പത്തുദിവസമെടുത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി ഇന്ത്യന്‍ നിരത്തുകളിലെ വമ്പന്മാര്‍ !

ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത കാറുകളില്‍ ഫ്രണ്ട് എയര്‍ ബാഗ് ഉള്‍പ്പെടെ ഒരു കാര്‍ ...

news

ചുവരെഴുത്തിലെ ഭാഷ ക്യാമ്പസിന് ചേരാത്തത്; വിദ്യാഭ്യാസ മന്ത്രിയും വിദ്യാർത്ഥികളെ കൈയ്യൊഴിയുന്നു!

എറണാകുളം മഹാരാജാസ് കോളജിലെ ചുവരുകളിൽ മതസ്പർദ്ദ വളർത്തുന്ന തരത്തിലുള്ള പ്രചരണങ്ങൾ എഴുതിയ ...

news

ചുമരില്‍ എഴുതിയ ഭാഷ ശരിയാണോ എന്ന് പരിശോധിക്കും; പ്രിന്‍സിപ്പലിന്റെ തെറ്റു പറ്റിയിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി

മഹാരാജാസ് കോളജ് സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി സി ...

Widgets Magazine Widgets Magazine