ആക്ഷേപഹാസ്യകാരൻ ചോ രാമസ്വാമി ഓർമയായി

വെള്ളി, 23 ഡിസം‌ബര്‍ 2016 (18:13 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ആക്ഷേപ ഹാസ്യ സാഹിത്യകാരനും, രാഷ് ട്രീയ നിരീക്ഷകനും നടനും തുഗ്ലക്ക് വാരികയുടെ സ്ഥാപകനും എഡിറ്ററുമായ ചോ രാമസ്വാമി(82) ഡിസംബർ 7നാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നടന്‍, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിഭാഷകന്‍ അങ്ങനെ പല മേല്‍വിലാസമുണ്ട് ശ്രീനിവാസ അയ്യര്‍ രാമസ്വാമി എന്ന ചോ രാമസ്വാമിക്ക്. 
 
നിര്‍ഭയമായി രാഷ് ട്രീയ നേതൃത്വത്തെ തന്റെ തൂലിക കൊണ്ട് വിമര്‍ശിച്ച വ്യക്തിയായിരുന്നു ചോ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യ കുറിപ്പുകൾ എന്നും ചർച്ചാവിഷയമായിരുന്നു. 89 സിനിമകളിൽ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏതാണ്ട് ഇരുപത് വർഷക്കാലം തമിഴ് സിനിമാരംഗത്ത് സജീവമായിരുന്നു അദ്ദേഹം.
 
1934 ഒക്‌ടോബർ 5-ന് മദ്രാസിലെ മൈലാപൂരിലാണ് ചോ രാമസ്വാമി ജനിച്ചത്. 170 സിനിമകളിൽ ചോ അഭിനയിച്ചു. 23 നാടകങ്ങൾ രചിച്ചിട്ടുണ്ട്. 4000 വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു. ചോയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച തുഗ്ലക്ക് ദ്വൈവാരിക 25 കൊല്ലമായി പ്രസിദ്ധീകരിക്കുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

118 യാത്രക്കാരുമായി പുറപ്പെട്ട ലിബിയന്‍ വിമാനം അക്രമികള്‍ റാഞ്ചി; മാള്‍ട്ടയില്‍ ഇറക്കി

ലിബിയയില്‍ നിന്നും യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം അക്രമികള്‍ റാഞ്ചി. 118 ...

news

ബെര്‍ലിനില്‍ ക്രിസ്മസ് ചന്തയിലെ ആക്രമണം; പ്രതിയെന്ന് സംശയിക്കുന്നയാളെ വെടിവെച്ചു കൊന്നു

ബെര്‍ലിനില്‍ ക്രിസ്മസ് ചന്തയില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ ...

news

വരുമാനത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നു; വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണം: കെഎസ്ആർടിസി

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ നിരക്കില്‍ യാത്രയുടെ ആവശ്യമില്ലെന്നും എയ്ഡഡ്, ...

Widgets Magazine