‘കാര്‍ത്തിക് പൂര്‍ണിമ’ അഥവാ ദേവന്മാരുടെ വെളിച്ചങ്ങളുടെ ഉത്സവം !

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (11:55 IST)

Ekadashi , Prabodhini Ekadashi , Kartik Purnima ,  ഏകദാശി , കാര്‍ത്തിക് പൂര്‍ണിമ , പ്രബോധിനി ഏകദാശി , ആത്മീയം

ഹിന്ദുക്കളും സിഖ് മത വിശ്വാസികളും ജൈനമതസ്ഥരും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമാണ് കാർത്തിക് പൂർണിമ. കാർത്തിക മാസത്തിലെ പതിനഞ്ചാം ദിവസമോ അമാവസി ദിനത്തിലൊ ആണ് കാര്‍ത്തിക് പൂര്‍ണിമ ആഘോഷിക്കാറുള്ളത്. നവംബര്‍ നാലാം തിയ്യതിയാണ് ഇത്തവണത്തെ കാര്‍ത്തിക് പൂര്‍ണിമ. ദേവ ദിവാലി അല്ലെങ്കിൽ ദേവ ദീപാവലി, ത്രിപുരാരി പൂർണിമ, ത്രിപുരി പൂർണിമ എന്നീ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നുണ്ട്. ദേവന്മാരുടെ വെളിച്ചങ്ങളുടെ ഉത്സവം എന്നാണ് കാര്‍ത്തിക് പൂര്‍ണിമയുടെ അർത്ഥം.
 
ഒരു ദുര്‍ദേവതയായിരുന്നു ത്രിപുരാസുര. ആ ദേവതയുടെ പ്രതിയോഗിയായിരുന്ന ത്രിപുരാരിയുടെ പേരിൽ നിന്നായിരുന്നു ത്രിപുരി പൂർണിമ അല്ലെങ്കിൽ ത്രിപുരാരി പൂർണിമ എന്ന വാക്ക് ഉത്ഭവിച്ചത്. ഹിന്ദു മത വിശ്വാസികള്‍ അനുഷ്ടിക്കുന്ന പ്രബോധിനി ഏകദാശിയുമായി ഏറെ സമാനതകള്‍ കാർത്തിക് പൂർണിമയ്ക്കുണ്ട്. വിഷ്ണു ദേവൻ ഉറങ്ങിയെന്ന് വിശ്വസിക്കുന്ന ചതുർമാസത്തിലെ അവസാനത്തിലാണ് ഹിന്ദുമതവിശ്വാസികള്‍ പ്രബോധിനി ഏകദാശി വ്രതം അനുഷ്ടിക്കാറുള്ളത്.
 
ജൈന മതക്കാർക്കും വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് കാർത്തിക് പൂർണിമ. പ്രസ്തുത ദിവസമാണ് എല്ലാ ജൈന മത വിശ്വാസികളും ഗുജറാത്തിലെ കത്തിയവാർ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള പ്രധാനപ്പെട്ട ജൈനതീർത്ഥാടനകേന്ദ്രമായ ശത്രുഞ്ജയ കുന്ന് സന്ദർശിക്കുക. സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മദിനമായാണ് സിഖ് മത വിശ്വാസികള്‍ കാർത്തിക് പൂർണിമ ആഘോഷിക്കുന്നത്. ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ് എന്നീ പേരുകളിലും ഈ ദിവസം സിഖുക്കാർ ആഘോഷിക്കാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഏകദാശി കാര്‍ത്തിക് പൂര്‍ണിമ പ്രബോധിനി ഏകദാശി ആത്മീയം Ekadashi Prabodhini Ekadashi Kartik Purnima

ഉത്സവങ്ങള്‍

news

ആരാണ് നരസിംഹ മൂര്‍ത്തി ? മഹാ നരസിംഹ മന്ത്രവും യന്ത്രവും എന്ത് ?

ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. ...

news

നവരാത്രി: ഒമ്പതാം നാളില്‍ ദേവി സിദ്ധിദാത്രി

ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാള്‍. ...

news

നവരാത്രി: എട്ടാം ദിനം മഹാഗൌരി പ്രഭാവം

ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ എട്ടാം നാള്‍. എന്നും എക്കാലത്തും ...

news

നവരാത്രി: ഏഴാം ദിവസം കാലരാത്രി പൂജ

സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ജീവിതവിജയമിരിക്കുന്നത് എന്ന ...