ബ്രിട്ടനില്‍ ക്രിസ്ത്യാനികള്‍ കുറയുന്നു?

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 4 മാര്‍ച്ച് 2012 (12:04 IST)
PRO
PRO
ക്രിസ്ത്യന്‍ രാഷ്ട്രമായ ബ്രിട്ടനില്‍ ക്രിസ്ത്യാനികള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഒരോവര്‍ഷവും അഞ്ചു ലക്ഷത്തിലധികം വിശ്വാസികള്‍ ക്രിസ്തുമതം ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2030ഓടെ ബ്രിട്ടന്‍ ക്രിസ്ത്യന്‍ രാഷ്ട്രമല്ലാതായി മാറുമെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ക്രിസ്തുമതം ക്ഷയിക്കുന്നതിനോടൊപ്പം അന്യമതങ്ങള്‍ വളരുന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആറ്‌ വര്‍ഷത്തിനുള്ളി ഹിന്ദുക്കളുടെ എണ്ണം 43 ശതമാനം വര്‍ദ്ധിച്ചു. മുസ്ലീംങ്ങള്‍ 37ശതമാനം വര്‍ദ്ധിച്ചു. ബുദ്ധമതക്കാരില്‍ 74 ശതമാനം വര്‍ദ്ധനാവാണ് ഉണ്ടായത്. എന്നാല്‍ സിഖുകാരും ജൂതന്മാരും കുറയുന്നതായും റിപ്പോര്‍ട്ടുണ്ട്.

അവിശ്വാസികളുടെയും അജ്ഞേയതാവാദികളുടെയും എണ്ണം പ്രതിവര്‍ഷം 7,50,000 എന്ന തോതില്‍ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൗസ്‌ ഓഫ്‌ കോമണ്‍സ്‌ ലൈബ്രറി നടത്തിയ ഗവേഷണത്തിലാണ്‌ ഈ വിവരങ്ങള്‍ വെളിപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :