Widgets Magazine
Widgets Magazine

ഇങ്ങനെയായിരുന്നു നമ്മുടെ പൂർവ്വികർ വിവാഹം നടത്തിയിരുന്നത്; നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ അത്തരമൊരു ആചാരങ്ങൾ?

ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (16:29 IST)

Widgets Magazine

'വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്നു' എന്നൊരു ചൊല്ലുണ്ട്. ഇന്നത്തെ കാലത്ത് വിവാഹം ആഘോഷമാക്കാറാണ് പതിവ്. പക്ഷേ ഇത് ആചാരങ്ങൾ നോക്കിയല്ലെന്ന് മാത്രം. ആചാരങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നു എന്നല്ല പറഞ്ഞ് വരുന്നത്. പക്ഷേ കണക്കുകൾ എടുത്താ‌ൽ അതിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഈ ആചാരങ്ങൾ തന്നെയാണ്. ഏറ്റവും കൂടുതൽ ആചാരങ്ങൾ നിലനിന്നിരുന്നത് ഹിന്ദു മതത്തിലാണെന്നാണ് വിശ്വാസം.
 
പെണ്ണുകാണൽ, ചൊവ്വാദോഷം നോക്കൽ, ജ്യോത്സ്യന്റെ മുഹൂർത്തം കുറിക്കൽ, ഗൃഹനിലനോക്കൽ, കല്യാണക്കുറി കൈമാറൽ, മോതിരം മാറൽ, വിവാഹക്ഷണക്കത്ത് തയ്യാറാക്കൽ, വിവാഹവേദിയായി ക്ഷേത്രം തെരഞ്ഞെടുക്കുന്നതിന് സമയം കുറിക്കൽ, രാഹുകാലം ഒഴിവാക്കൽ, വിവാഹത്തിന്റെ അന്ന് രാവിലെ അമ്പലത്തിൽ പോകൽ, മുതിർന്നവരുടെ കാലുതൊട്ട് വണങ്ങൽ, വരനെ സ്വീകരിക്കൽ, മുഹൂർത്തം നോക്കിയുള്ള താലികെട്ട്, തന്ത്രിയുടെ കർമം, വധൂവരന്മാര്‍ ഇറങ്ങാനുള്ള മുഹൂര്‍ത്തം നോക്കല്‍ അങ്ങനെ നീണ്ടു പോകുമായിരുന്നു പണ്ടത്തെ ഹിന്ദു വിവാഹത്തിന്റെ ആചാരങ്ങൾ.
 
എല്ലാത്തിന്റേയും തുടക്കം പെണ്ണുകാണലിലാണ്. ബ്രോക്കർമാരായിരുന്നു അന്നത്തെ കാലത്തെ ഹീറോകൾ. ഒരു പെണ്ണിന് ചേർന്ന പുരുഷൻ എങ്ങനെയാണെന്ന് അന്നത്തെ കാലത്ത് ഏറ്റവും നന്നായിട്ട് അറിയാവുന്നത് ബ്രോക്കർമാർക്കാണെന്ന് പറയാം. ഒരു കാറിൽ ചെറുക്കൻ, ചെറുക്കന്റെ അമ്മ, അച്ഛൻ, ഒപ്പം തലമൂത്ത മാമനോ കൊച്ഛച്ചനോ ചിറ്റപ്പനോആരെങ്കിലും ഉണ്ടാകും പെണ്ണ് കാണാൻ പോകുമ്പോൾ. 
 
ആദ്യം വീട്ടുകാർ തമ്മിൽ കാര്യങ്ങൾ സംസാരിക്കും. അവസാനം പെൺകുട്ടിയെ വിളിക്കും. കൈയിൽ ചായയുമായി പെൺകുട്ടി നാണം കുണുങ്ങി രംഗപ്രവേശനം ചെയ്യും. പിന്നെ ചായ കുടിക്കൽ, പെൺകുട്ടിയോട് ചെക്കന് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ അതുമാകാം. കണ്ടു പഴകിയ രംഗങ്ങൾ തന്നെയാണ് ഇതെല്ലാം. 80 കളിലെ സിനിമകൾ പറയുന്നതും ഇതൊക്കെ തന്നെ. ചെക്കനും ചെക്കന്റെ വീട്ടുകാർക്കും കണ്ടിഷ്ടപെട്ടാൽ ബാക്കി കാര്യങ്ങളിലേക്ക് പോകും. ജാതകം നോക്കൽ, പൊരുത്തം എത്രയുണ്ടെന്ന് അറിയൽ അങ്ങനെ പോകും ആരാചരങ്ങൾ. 
 
ഒരു കാര്യത്തിലും വിട്ടു വീഴ്ചക്ക് നിക്കുന്നവരായിരുന്നില്ല പണ്ടുള്ളവർ. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ അവർക്ക് അറിയാമായിരുന്നു. ഓരോ മലയാളിയും കല്യാണം കേമമാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. പാവപ്പെട്ടവര്‍ പിരിവെടുത്ത് പതിനായിരങ്ങള്‍ വിവാഹാഘോഷങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ഇടത്തരക്കാര്‍ ലക്ഷങ്ങളും, പണക്കാര്‍ കോടികളും ധൂര്‍ത്തടിക്കുന്നു. പലരുടേയും വിവാഹ വേളകള്‍ പൊങ്ങച്ചങ്ങളുടെ വേദിയാണ്. അത് പണ്ടും അങ്ങനെയൊക്കെ തന്നെയായിരുന്നു.
 
പണ്ടത്തെ ആചാരങ്ങളിൽ ഇന്ന് നിലനിൽക്കുന്നത് മുഹൂർത്തം നോക്കൽ, നിശ്ചയം, വിവാഹം ഇതു മൂന്നും മാത്രമാണ്. ബാക്കിയെല്ലാം കാലഹരണപ്പെട്ടുപോയി എന്നു വേണമെങ്കിൽ പറയാം. തലമുറ തലമുറകളായി നമുക്കു പകര്‍ന്നു വന്നിരിക്കുന്ന പല ആചാരങ്ങളും വിശ്വാസങ്ങളും സങ്കല്‍പ്പം മാത്രമല്ലാ, ശാ‍സ്ത്രീയതയും ഉള്ളതായി ഇന്ന് തെളിഞ്ഞിരിക്കുകയാണ്. നഷ്ടപെട്ടതോർത്ത് ഒടുവിൽ ദുഃഖിക്കും എന്ന് പറയാറില്ലെ, അതുപോലെ അകന്ന് പോയ ആചാരങ്ങളെ ഒരിക്കൽ കൂടി തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നവരും ഉണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മതം

news

ശയനപ്രദക്ഷിണം എന്തിന്?

എന്തിനാണ് ശയനപ്രദക്ഷിണം ചെയ്യുന്നത്? അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരമില്ലാതെ ...

news

മുഹറത്തിലെ പത്താം ദിവസം പ്രധാനമായി കണക്കാക്കുന്നത് എന്തുകൊണ്ട് ?

ഇസ്ലാമിക കലണ്ടറിലെ ഹിജറ വര്‍ഷത്തിലെ ആദ്യമാസമാണ് മുഹറം. മുഹറത്തിലെ പത്താം ദിവസം മുസ്ലിം ...

news

ശുഭാരംഭങ്ങള്‍ക്ക് ആദ്യം ഗണപതിയെ ആരാധിക്കണം; എന്തുകൊണ്ട് ?

സാധാരണയായി വിഘ്നങ്ങള്‍ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഏതൊരു കാര്യം ...

news

FARC - കൊളംബിയന്‍ സര്‍ക്കാര്‍ സമാധാന സമ്മേളനത്തില്‍ ശ്രീ ശ്രീ രവിശങ്കറും!

കൊളംബിയന്‍ പ്രസിഡന്റിന്റെയും FARC നേതൃത്വത്തിന്റെയും ക്ഷണം പരിഗണിച്ച് ആത്മീയാചാര്യന്‍ ...

Widgets Magazine Widgets Magazine Widgets Magazine