സംരക്ഷണമായി വ്രതം

WEBDUNIA|
ലോകത്തിലെ എല്ല മതങ്ങളും അവയുടെ ആചാരങ്ങളും മനുഷ്യനെ നയിക്കുന്നത് പരമ കാരുണ്യവാനായ ദൈവത്തിലേക്കാണ്. ദൈവത്തിന്‍റെ നന്‍മയുടെ അംശങ്ങള്‍ ഉള്‍ക്കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്തി അവനവനും കുടുംബത്തിനും സമൂഹത്തിന്നും ഈ ലോകത്തിന്നും തന്നെ നന്‍മ പകരുവാന്‍ ശ്രമിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്.

ഈശ്വരനിലേക്ക് എത്താനുള്ള വഴികളില്‍ ഏറ്റവും മഹത്തരമാണ് റംസാന്‍ വ്രതാനുഷ്ഠാനം. ആ‍ത്മീയ സാക്ഷാത്ക്കാരത്തിന് തടസമാകുന്ന ചിന്തകളെയെല്ലാം ഉദ്ദീപിപ്പിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. അതുക്കൊണ്ട് തന്നെ ഭക്ഷണ നിയന്ത്രണം ശരീരത്തിലും മനസിലും ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്.

ഭക്ഷണ നിയന്ത്രണത്തിലൂടെ പൈശാചികമായ പല സ്വഭാവങ്ങളില്‍ നിന്നും നമ്മുക്ക് രക്ഷ നേടാനാവും. വിശപ്പിനെ നിയന്ത്രിക്കാനായാല്‍ ശരീരത്തെ നമ്മുടെ നിയന്ത്രണത്തിലാക്കി എന്നു തന്നെയാണ് അര്‍ത്ഥം. പാവപ്പെട്ടവന്‍റെ ദുരിതം മനസിലാക്കാന്‍ അവനെ സഹായിക്കാനായി ഒരു മനസ് സൃഷ്ടിക്കാന്‍ നമ്മുക്ക് വ്രതത്തിലൂടെ കഴിയും.

ശരീരത്തിനു മേലുള്ള നിയന്ത്രണം മനസിനു മേലിലും നേടിയെടുക്കാന്‍ കഴിയുമ്പോള്‍ അവനായി സൃഷടാവിലേക്കുള്ള വീഥി താനെ ഒരുങ്ങുന്നു. വ്രതത്തിലൂടെ ശരീ‍രത്തിലെ ദുഷിപ്പുകളെ ഇല്ലായ്മ ചെയ്യുന്നതു പോലെ മനസിലെ ദുഷ് ചിന്തകളേയും അകറ്റാനാകും അങ്ങനെ ശരീരത്തിനും മനസിനും സംരഷണമായി മാറുന്നു റംസാന്‍ വ്രതം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :