രാഹുലിന്‍റെ പ്രതിഛായ നന്നാക്കാന്‍ ജാപ്പനീസ് കമ്പനി!

WEBDUNIA|
ജനപ്രീതി കൂട്ടാന്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി നടത്തുന്ന പ്രയത്നങ്ങള്‍ കണ്ട് കൈയും കെട്ടി ഇരുന്നിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസിന് അറിയാം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മോഡിയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത് രാഹുല്‍ ഗാന്ധിയെ തന്നെ ആയിരിക്കും എന്നാണ് സൂചനകള്‍. അതിനായി രാഹുലിന്റെ പ്രതിഛായ നന്നാക്കിയെടുക്കണം. മോഡിയെപ്പോലെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമാകണം. ഇതിനുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തുകഴിഞ്ഞു.

രാഹുലിന്റെ പ്രതിഛായകൂട്ടാന്‍ എത്തുന്നത് ജാപ്പനീസ് പരസ്യ കമ്പനി ആയ ‘ദെന്‍സു‘ ആണ്.
അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെയും രാഹുലിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇവര്‍ പദ്ധതികള്‍ ആവിഷ്കരിക്കും.

ബര്‍സണ്‍- മാര്‍സ്‌റ്റെല്ലര്‍ എന്ന പബ്ലിക് റിലേഷന്‍ കമ്പനി ആയിരിക്കും സോഷ്യല്‍ മീഡിയയില്‍
രാഹുലിന്റെ മൈലേജ് വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുക. നഷ്ടപ്പെട്ട തിളക്കം തിരിച്ചുപിടിക്കാന്‍ 500 കോടി മുടക്കിയുള്ള പ്രചാരണങ്ങള്‍ ആണ് കോണ്‍ഗ്രസ് ആവിഷ്കരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :