ജീ‍പ്പിനു മുകളില്‍ കയറി യാത്ര; രാഹുലിനെതിരെ പൊലീസ് കേസെടുത്തില്ല

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 15 ജനുവരി 2014 (10:41 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നൂറനാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ സംഭവത്തില്‍ കേസെടുത്തില്ല.

യുവകേരള യാത്രയ്ക്ക് കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി തിരക്ക് കൂടിയതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തിന് മുകളില്‍ കയറിയിരുന്നിരുന്നു.

ഇത് മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍വൈസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ മുജീബ് റഹ്മാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്.

പൊലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരനെന്ന് സ്വകാര്യചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്‌തെന്നും ഗതാഗത തടസ്സം സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

തിരക്ക് കൂടിയതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി പൊലീസ് നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷാപ്രശ്നങ്ങള്‍ പരിഗണിച്ച് ജീപ്പിനു മുകളില്‍ കയറിയെന്നാണ് പൊലീസിന്റെ വാദമെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :