ജൈന വിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 20 ജനുവരി 2014 (12:40 IST)
PRO
ജൈന വിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. ജൈന സമാജം നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നടപടി.

നിലവില്‍ മുസ്ലീം, സിഖ്, ക്രൈസ്തവര്‍, ബുദ്ധമത വിശ്വാസികള്‍, പാഴ്‌സി എന്നീ വിഭാഗങ്ങള്‍ക്കാണ് കേന്ദ്ര നിയമത്തിനു കീഴില്‍ ദേശീയ ന്യൂനപക്ഷ പദവി ഉള്ളത്. 14 സംസ്ഥാനങ്ങളില്‍ ജൈനര്‍ക്ക് ന്യൂനപക്ഷ പദവി ഉണ്ടെങ്കിലും ദേശീയ ന്യൂനപക്ഷ പദവി ലഭിച്ചിരുന്നില്ല.

കേന്ദ്രമന്ത്രി പ്രദീപ് ജൈനന്റെ നേതൃത്വത്തിലുള്ള ജൈന സമാജം നേതാക്കള്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ കണ്ട് ദേശീയതലത്തില്‍ ജൈന വിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കണമെന്ന ദീര്‍ഘനാളായുള്ള തങ്ങളുടെ ആവശ്യത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമ പരിപാടികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കുമായുള്ള കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന് ദേശീയ ന്യൂനപക്ഷ പദവി സഹായകമാകുമെന്ന് ജൈന സമാജം നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :