പോരാട്ടം ബിജെപിയുമായി, കോണ്‍ഗ്രസ് ചിത്രത്തിലേയില്ല: ആം ആദ്മി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 16 ജനുവരി 2014 (12:48 IST)
PTI
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിത്രത്തില്‍ തന്നെയുണ്ടാകില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള പോരാട്ടമായിരിക്കും ലോക്‌സഭാ തെര‌ഞ്ഞെടുപ്പില്‍ നടക്കുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്ന് ബിജെപിയും മറ്റൊന്ന് ആം ആദ്മി പാര്‍ട്ടിയും. വിവിധ സംസ്ഥാനങ്ങളില്‍ അഴിമതി ആരോപണങ്ങളുള്ള പാര്‍ട്ടിയാണ് ബിജെപി. മാത്രമല്ല, അഴിമതി കേസില്‍ ആരോപണവിധേയനായ യെദിയൂരപ്പയെ പോലുള്ളവരും ആ പാര്‍ട്ടിയുടെ ഭാഗമാണ്.

എന്നാല്‍ മറുവശത്ത് സത്യസന്ധമായ രാഷ്ട്രീയത്തിന്റെ ഭാഗത്ത് നിലകൊള്ളുന്ന ആം ആദ്മിയാണുള്ളതെന്ന് കെ‌ജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ ഭരണം നടത്തുന്ന ആം ആദ്മി പാര്‍ട്ടി തങ്ങള്‍ക്ക് വെല്ലുവിളിയല്ലെന്ന് ബിജെപി വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങളിലെയും പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിക്കെതിരെയാണ് മത്സരിക്കുന്നത്.

ആം ആദ്മി പാ‌ര്‍ട്ടിയെയും അതു പോലെയാണ് കാണുന്നത്. നരേന്ദ്രമോഡി അടുത്ത പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ മുക്താസ് ക്ഷന്‍ മുക്താസ് അബ്ബാസ് നഖ്‌വി പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :