മകന്‍ പുനര്‍ജനിക്കാനായി ഒരമ്പലം

യാദ്‌ഗിര്‍| WEBDUNIA|
PRO
PRO
സാധാരണയായി അമ്പലങ്ങളില്‍ ദൈവങ്ങള്‍ക്കാണ് പൂജ ചെയ്യുന്നത്. എന്നാല്‍ മരിച്ചു പോയ ഒരു കുട്ടി പുനര്‍ജനിക്കുമെന്ന് കരുതി പൂജ ചെയ്യുന്ന ഒരമ്പലമുണ്ട്. കര്‍ണ്ണാടകയും ആന്ധ്രാപ്രദേശും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഗുരുനൂര്‍ ഗ്രാമത്തിലാണ് മഹേഷ്‌സ്വാമി എന്നു പേരുള്ള ഈ അമ്പലം സ്ഥിതി ചെയ്യുന്നത്.

ഈ അമ്പലത്തിനു പിന്നില്‍ ഒരു കഥയുണ്ട്. ഗ്രാമവാസികളായ ശിവയ്യക്കും ശശികലയ്ക്കും ജനിച്ച മക്കളാണ് മഹേഷും വീരേഷും. ഇനി മക്കള്‍ വേണ്ടെന്ന് പറഞ്ഞ് ശശികല തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം വീരേഷ് അപസ്മാരം വന്ന് മരിക്കുകയും മഹേഷ് പാമ്പ് കടിയേറ്റ് കൊല്ലപ്പെടുകയുമായിരുന്നു.

മക്കളുടെ മരണത്തില്‍ തകര്‍ന്നുപോയ ശശികല ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും തള്ളി നീക്കി. ഒരു ദിവസം രാത്രി സ്വപ്നത്തില്‍ മഹേഷ് വന്നുവെന്നും വീണ്ടും തന്റെ ഗര്‍ഭപാത്രത്തില്‍ പുനര്‍ജനിക്കുമെന്ന് മകന്‍ പറഞ്ഞെന്നും ശശികല ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ ഗര്‍ഭപാത്രം ഇല്ലാതെ എങ്ങനെയാണ് പ്രസവിക്കാന്‍ സാധിക്കുകയെന്നുള്ള സംശയം ഭര്‍ത്താവിനെ ആശയക്കുഴപ്പത്തിലാക്കി.

മകന്‍ അനുഗ്രഹിച്ചെന്നും തന്റെ ഗര്‍ഭപാത്രത്തില്‍ വീണ്ടും പുനര്‍ജനിക്കുമെന്നും ശശികല ഉറപ്പിച്ച് പറഞ്ഞു. ഈ വിവരമറിഞ്ഞ് ഗ്രാമത്തിലുള്ളവര്‍ ശശികലയുടെ വീട്ടിലെത്തിയപ്പോള്‍ മകന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പൂജ ചെയ്യുന്ന ശശികലയെയും ഭര്‍ത്താവിനെയുമാണ് കാണാന്‍ സാധിച്ചത്.

ക്രമേണ ഈ പൂജവിധികളില്‍ പങ്കെടുക്കാന്‍ ഗ്രാമങ്ങളിലെ ഒട്ടുമിക്ക ജനങ്ങളും എത്തിതുടങ്ങി. മക്കളില്ലാത്ത ദമ്പതികളാണ് കൂടുതലും കാണാനെത്തുന്നത്. ജനങ്ങളുടെ വിശ്വാസം മഹേഷ് സ്വാമി എന്ന അമ്പലത്തിന്റെ പിറവിക്ക് കാരണമായി.

മഹേഷ്സ്വാമിയെ പ്രാര്‍ത്ഥിച്ചതിനുശേഷം തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചുവെന്നാണ് പല വിശ്വാസികളും പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :