എന്താണ് ബഹായി ധര്‍മ്മം

എല്ലാമതങ്ങളുടെയും ഉറവിടം ദൈവീകമാണ്;മനുഷ്യരാശി ഒന്നാണ്...

WEBDUNIA|

“ഈ ഭൂമി ഒരു രാജ്യവും മാനവരാശി അതിലെ പൌരാവലിയുമാണ്“- ബഹായി ധര്‍മ്മത്തിന്റെ പ്രവാചകനായ ബഹാവുള്ളയുടെതാണ് ഈ വക്കുകള്‍.

മനുഷ്യ മോചനത്തിനുള്ള ആധുനിക ദിവ്യ സന്ദേസമാണ് ബഹായി ധര്‍മ്മം. മതം ഒരു ഗ്രന്ഥമാണെങ്കില്‍, അതിലെ ഏറ്റവും പുതിയ അധ്യായമാണത്.

ലോകത്ത് ഇന്ന് ലക്ഷക്കണക്കിന് ബഹായി വിശ്വാസികളുണ്ട്.അവരെല്ലാം ഒരു വിശ്വധര്‍മ്മത്തിലും പൊതു വിശ്വാസത്തിലും അടിയുറച്ച് കഴിയുന്നു.

*ഈശ്വരന്‍ സത്യമാണ്
*എല്ലാമതങ്ങളുടെയും ഉറവിടം ദൈവീകമാണ്
*മനുഷ്യരാശി ഒന്നാണ്...

ഇതാണ് ബഹായി ചിന്താഗതി.

ബഹാവുള്ളയെ ഈ യുഗത്തിലെ ഡൈവദൂതനായാണ് വിശ്വാസികള്‍ കാണുന്നത്.ബഹായി ധര്‍മ്മത്തെ സത്യാനേഷണത്തിലൂടെ മനസ്സിലാക്കാനാണ് വിശ്വാസികളുടെ അഭ്യര്‍ഥന. ബഹായി ആദര്‍ശങ്ങള്‍ പ്രയോഗികമായാള്‍ ലോകത്തില്‍ ശാശ്വത സമാധാനം കൈവരും എന്നവര്‍ ചൂണ്ടിക്കാട്ടുന്നു

താഴെ പറയുന്നവയാണ് പ്രധാന ബഹായി ആദര്‍ശങ്ങള്‍.

*മനുഷ്യ സാഹോദര്യം
*മത സൌഹാര്‍ദ്ദം
*ലോകസമാധാനം
*ശാസ്ത്രവും മതവും തമ്മിലുള്ള രമ്യത
*സ്ത്രീ പുരുഷ സമത്വം
*സാര്‍വ്വത്രിക വിദ്യാഭ്യാസം
*സന്മാര്‍ഗ്ഗനിരതമായ വ്യക്തി ജീവിതം
*എലാ സ്പര്‍ദ്ധകളും ഉപേക്ഷിക്കല്‍

തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞി കോട്ടണ്‍ ഹില്‍ റോഡീലാണ് സംസ്ഥാന ബഹായി കൌണ്‍സിലിന്റെ ഓഫീസായ ബഹായി ഭവന്‍ . ഫോണ്‍:0471- 2729728,2316643


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :